stylish honor 90 with 200mp camera
HONOR 90 Offer: ഇന്ത്യയിൽ വലിയ വിപണിയില്ലെങ്കിലും, വിദേശത്ത് നിന്ന് വരുത്തി ഉപയോഗിക്കാറുള്ള ബ്രാൻഡാണ് ഹോണർ. Huawei-യുടെ ഭാഗമായിരുന്ന ഹോണർ ഇപ്പോൾ ആഗോള വിപണിയിൽ വലിയ ഡിമാൻഡുള്ള, സ്വതന്ത്രമായി പ്രവർത്തിക്കുന്ന കമ്പനിയായി. ഹോണറിന്റെ സ്മാർട്ഫോണുകൾക്കും, അവയുടെ ക്യാമറ പെർഫോമൻസിനും നല്ല പേരാണ്.
ഇപ്പോഴിതാ 200MP മെയിൻ സെൻസറും, 50MP സെൽഫി ക്യാമറയുള്ള സ്റ്റൈലിഷ് സ്മാർട്ഫോണിന് ആകർഷകമായ ഡിസ്കൌണ്ട് ലഭിക്കുന്നു. ആമസോണിലാണ് HONOR 90 വിലക്കുറവിൽ വിൽക്കുന്നത്. ഓഫറിനെ കുറിച്ച് മാത്രമല്ല ഫോണിന്റെ പ്രത്യേകതകളും മനസിലാക്കാം.
8ജിബി റാമും, 256GB സ്റ്റോറേജുമുള്ള ഹോണർ 90 ഫോണിനാണ് കിഴിവ്. ഇതിന്റെ ശരിക്കുള്ള വില 47,999 രൂപയാണ്. എന്നാൽ ആമസോണിലെ സ്പെഷ്യൽ ഓഫറിലൂടെ 30000 രൂപയ്ക്കും താഴെ ഫോൺ സ്വന്തമാക്കാം.
ഇപ്പോൾ ഹോണർ സെറ്റ് 42% കിഴിവിലാണ് ആമസോണിൽ വിൽക്കുന്നത്. എന്നുവച്ചാൽ നിസ്സാരം 27999 രൂപയ്ക്ക് ഫോൺ വിൽക്കുന്നു. ഇത് പ്രീമിയം ഫീച്ചറുകളുള്ള സ്മാർട്ഫോണിന് ലഭിക്കാവുന്ന, ഭേദപ്പെട്ട വില തന്നെയാണ്.
ആമസോൺ ഹോണർ ഫോൺ എക്സ്ചേഞ്ച് ഡീലിലൂടെയും വിൽക്കുന്നു. 26550 രൂപയുടെ എക്സ്ചേഞ്ച് ഡീലാണ് ഫോണിന് ലഭിക്കുന്നത്. 1,357 രൂപയുടെ ഇഎംഐ ഓഫറും സ്മാർട്ഫോണിനുണ്ട്.
6.7 ഇഞ്ച് ക്വാഡ്-കർവ്ഡ് AMOLED ഡിസ്‌പ്ലേയിലാണ് ഫോൺ പുറത്തിറക്കിയത്. 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഫോണിനുണ്ടെന്ന് പറയാം. HDR10+ സപ്പോർട്ടും 1600 nits വരെ പീക്ക് ബ്രൈറ്റ്‌നസ്സും ഫോണിന് മികച്ച എക്സ്പീരിയൻസ് നൽകുന്നു. കണ്ണിന് ദോഷകരമാകാത്ത ഐ- റിസ്ക് ഫ്രീ ഡിസ്പ്ലേ ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ച സ്മാർട്ഫോണും ഇത് തന്നെ.
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7 Gen 1 ആക്സിലറേറ്റഡ് എഡിഷൻ പ്രോസസ്സറാണ് ഫോണിലുള്ളത്.
66W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ഇതിൽ 5000mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. ഇത് ഒരു ദിവസം മുഴുവൻ ചാർജ് നിലനിർത്തുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.1 ആണ് ഫോണിലെ ഒഎസ്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഹോണർ 90-ലുണ്ട്.
ഫോട്ടോഗ്രാഫിയ്ക്കായി ഇതിൽ 200MP പ്രൈമറി ക്യാമറയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 12MP അൾട്രാ-വൈഡ് ക്യാമറയുള്ളതിനാൽ ഇത് മാക്രോ ലെൻസായി പ്രവർത്തിക്കും. 2MP ഡെപ്ത് സെൻസറും ട്രിപ്പിൾ റിയർ ക്യാമറയിലുണ്ട്. ഫോണിന് മുൻവശത്ത് 50MP അൾട്രാവൈഡ് സെൽഫി ക്യാമറയാണ് കൊടുത്തിരിക്കുന്നത്. ഇത് 4K വീഡിയോ റെക്കോർഡിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.
ഇതിൽ NFC, 5G കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭ്യമാണ്. ഫോൺ രണ്ട് കളർ വേരിയന്റുകളിലാണ് വിപണിയിലുള്ളത്. ഇന്ത്യയിലും സ്മാർട്ഫോൺ ലഭ്യമാണ്. എമറാൾഡ് ഗ്രീൻ, ഡയമണ്ട് സിൽവർ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളാണ് ഫോണിനുള്ളത്.
Also Read: 50MP ട്രിപ്പിൾ ക്യാമറ Nothing Phone 3 ദിവസങ്ങൾക്കുള്ളിൽ, പ്രത്യേകതകളും വില വിവരങ്ങളും…