6400mAh ബാറ്ററി, 50MP ക്യാമറ, 32MP iQOO 5G സെറ്റ് 4000 രൂപ ഡിസ്കൗണ്ടിൽ, ഇന്ന് കൂടി വാങ്ങാം…

HIGHLIGHTS

ആകർഷകമായ ഫ്ലാറ്റ് ഡിസ്കൌണ്ടും, കൂപ്പൺ കിഴിവും ഈ iQOO 5G സ്മാർട്ഫോണിന് ലഭിക്കുന്നു

8 GB + 128 GB സ്റ്റോറേജുള്ള ഐഖൂ നിയോ 10ആർ സ്മാർട്ഫോണിനാണ് ഡിസ്കൌണ്ട്

2000 രൂപയുടെ കൂപ്പൺ കിഴിവും ഐഖൂ നിയോ 10R-ന് ലഭിക്കുന്നു

6400mAh ബാറ്ററി, 50MP ക്യാമറ, 32MP iQOO 5G സെറ്റ് 4000 രൂപ ഡിസ്കൗണ്ടിൽ, ഇന്ന് കൂടി വാങ്ങാം…

4000 രൂപ ഡിസ്കൗണ്ടിൽ iQOO Neo 10R 5G ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ വാങ്ങാം. ഇന്ന് കൂടി ആമസോൺ Freedom Sale ഓഫറുകൾ സ്വന്തമാക്കാം. ഒരാഴ്ച നീണ്ടുനിന്ന ഫ്രീഡം സെയിൽ ഇന്ന്, ഓഗസ്റ്റ് 7-ന് അവസാനിക്കുകയാണ്. ആകർഷകമായ ഫ്ലാറ്റ് ഡിസ്കൌണ്ടും, കൂപ്പൺ കിഴിവും ഈ iQOO 5G സ്മാർട്ഫോണിന് ലഭിക്കുന്നു. എക്സ്ചേഞ്ച്, ഇഎംഐ ഡീലും ഇതിന് ലഭ്യമാണ്.

Digit.in Survey
✅ Thank you for completing the survey!

iQOO Neo 10R 5G: ഓഫർ

8 GB + 128 GB സ്റ്റോറേജുള്ള ഐഖൂ നിയോ 10ആർ സ്മാർട്ഫോണിനാണ് ഡിസ്കൌണ്ട്. 26,999 രൂപ വിലയുള്ള ഐഖൂ 5ജി ഇക്കഴിഞ്ഞ മാർച്ചിലാണ് പുറത്തിറങ്ങിയത്. ഈ സ്റ്റൈലിഷ് സ്മാർട്ഫോൺ ആമസോൺ ഫ്രീഡം സെയിലിൽ വമ്പിച്ച കിഴിവിൽ വിൽക്കുന്നു. 22 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു.

24,998 രൂപയാണ് ആമസോണിൽ ഇപ്പോൾ വില. 2000 രൂപയുടെ കൂപ്പൺ കിഴിവും ഐഖൂ നിയോ 10R-ന് ലഭിക്കുന്നു. ഇങ്ങനെ 22998 രൂപയ്ക്ക് 5ജി ഫോൺ നേടാം. 23500 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഐഖൂ നിയോ 10ആറിന് ആമസോൺ തരുന്നു.

iQOO Neo 10R

1,206 രൂപയ്ക്ക് സ്മാർട്ഫോൺ ഇഎംഐയിൽ വാങ്ങാം. നിങ്ങൾക്ക് വേണമെങ്കിൽ 1,395 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും പ്രയോജനപ്പെടുത്താം. Buy Now.

സ്റ്റൈലിഷ് ഐഖൂ 5ജി: സ്പെസിഫിക്കേഷൻ

6.78 ഇഞ്ച് വലിപ്പമുള്ള1.5K AMOLED സ്‌ക്രീനാണ് ഐഖൂവിലുള്ളത് 1260×2800 പിക്‌സൽ റെസല്യൂഷൻ ഇതിനുണ്ട്. 144 Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. സാധാരണ UI 120Hz റിഫ്രഷ് റേറ്റായിരിക്കും. ചില ഗെയിമുകളിൽ 144Hz വരെ ലഭിക്കും. ഫോൺ ഡിസ്പ്ലേയ്ക്ക് 300 Hz ടച്ച് സെമ്പിളിങ്ങും, 4500 nits പീക്ക് ലൈറ്റ് ബ്രൈറ്റ്നെസ്സുമുണ്ട്. ഇതിൽ HDR10+ സപ്പോർട്ടും ഡോൾബി വിഷൻ സപ്പോർട്ടുമുണ്ട്. Schott Xensation Up ഗ്ലാസ് പ്രൊട്ടക്ഷനാണ് സ്മാർട്ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

4 നാനോമീറ്ററിൽ ക്വാൽകോം സ്നാപ്ഡ്രാഗണിന്റെ 8s Gen 3 5G പ്രോസസറുള്ള ഫോണാണിത്. അഡ്രിനോ 735 GPU ഇതുമായി ബന്ധിപ്പിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FunTouch OS 15 ആണ് ഫോണിലെ ഒഎസ്. ഈ സ്റ്റൈലിഷ ഐഖൂ ഫോണിന് മൂന്ന് വർഷം OS അപ്‌ഡേറ്റുകളും നാലു വർഷം സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി ഓഫർ ചെയ്യുന്നു.

50MP സോണി OIS പ്രൈമറി സെൻസറുള്ള ഫോണാണിത്. 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിൽ നൽകിയിട്ടുള്ളത്. സെൽഫികൾക്കായി 32MP മുൻ ക്യാമറയുമുണ്ട്. 4K 60fps വീഡിയോ റെക്കോർഡിങ് സാധ്യമാകുന്ന ക്യാമറയാണ് നിയോ 10ആറിലുള്ളത്.

IP65 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുണ്ട്. 6400mAh-ന്റെ സിലിക്കൺ കാർബൺ ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 80W ഫാസ്റ്റ് ചാർജിങ്ങിനെ പവർഫുൾ ബാറ്ററി സപ്പോർട്ട് ചെയ്യുന്നു. Wi‑Fi 6, BT 5.4, GPS, GLONASS, Galileo, BeiDou, NavIC; USB‑C 2.0, ഇന്‍ഫ്രാറെഡ് പോലുള്ള ഫീച്ചറുകളും ഫോണിലുണ്ട്.

ഇതിൽ സ്റ്റീരിയോ സ്പീക്കറുകളുള്ളതിനാൽ മികച്ച ഓഡിയോ എക്സ്പീരിയൻസ് ലഭിക്കും. വേബർ കൂൾ വേപ്പർ ക്യാമ്പറും ഐഖൂ 5ജിയിലുണ്ട്. നതിങ് ഫോൺ 3എ, പോകോ എഫ്6 ഫോണുകളുമായി ഒത്തുനോക്കാവുന്ന ഫോണാണിത്.

Also Read: Sony 5.1 ചാനൽ Dolby Atmos ഹോം തിയേറ്റർ സിസ്റ്റം പകുതി വില കുറച്ചു! കൂടെ വമ്പൻ ബാങ്ക് Discount, കൂപ്പൺ കിഴിവും!

Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾപ്പെടുത്തിയിരിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo