സാംസങ്ങിന്റെ ഗാലക്സി S10പ്ലസ് vs ആപ്പിളിന്റെ ഐഫോൺ XS മാക്സ്
ഈ രണ്ടു സ്മാർട്ട് ഫോണുകളും തമ്മിൽ ഒരു താരതമ്മ്യം നോക്കാം
Surveyകഴിഞ്ഞ വർഷം ആപ്പിൾ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു ഐഫോൺ XS മാക്സ് എന്ന മോഡലുകൾ .6.5 ഇഞ്ചിന്റെ സൂപ്പർ റെറ്റിന ഡിസ്‌പ്ലേയിലായിരുന്നു ഇത് പുറത്തിറങ്ങിയത് .അതുപോലെ തന്നെ A12 Bionic പ്രോസസറിൽ ആയിരുന്നു ഇതിന്റെ പ്രവർത്തനം .4ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ വരെ വേരിയന്റുകൾ വിപണിയിൽ ലഭ്യമാകുന്നുണ്ട് .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .12 + 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 7 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3174mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില തുടങ്ങുന്നത് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ 104,900 രൂപയാണ് .
സാംസങ്ങിന്റെ ഗാലക്സി S10പ്ലസ് ;6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റേഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾ കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ട് ആണ് ഇതിനുള്ളത് .കൂടാതെ ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനുണ്ട് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ S10 മോഡലുകൾക്ക് ഉള്ളതുപോലെ തന്നെ ഇന്ത്യൻ വിപണിയിലെ എഡിഷനുകളിൽ ഇത് Exynos 9820 പ്രോസസറുകളാണ് എത്തുന്നത് .രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .
8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 12ജിബിയുടെ റാംമ്മിൽ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,1TB വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ക്യാമറകളും S10 മോഡലുകളുടേതുപോലെ തന്നെയാണ് .പക്ഷെ സെൽഫിയിൽ S10പ്ലസ് മോഡലുകൾക്ക് ഡ്യൂവൽ ആണുള്ളത് .4,100mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ ഏകദേശ വില 72,000 രൂപയ്ക്ക് അടുത്താണ് വരുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
