Special Discount: 128GB സ്റ്റോറേജുള്ള iPhone 16 Pro ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം, അടിപൊളി EMI ഓഫറും!

HIGHLIGHTS

1,19,900 രൂപ വിലയുള്ള സ്മാർട്ഫോണാണ് ഐഫോൺ 16 പ്രോ

ഇതിനിപ്പോൾ വിജയ് സെയിൽസിലാണ് വമ്പിച്ച ആദായം നൽകുന്നത്

10000 രൂപയോളം വില കുറച്ചാണ് ഐഫോൺ 16 പ്രോ വിൽക്കുന്നത്

Special Discount: 128GB സ്റ്റോറേജുള്ള iPhone 16 Pro ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം, അടിപൊളി EMI ഓഫറും!

128GB സ്റ്റോറേജുള്ള iPhone 16 Pro നിങ്ങൾക്ക് വമ്പിച്ച കിഴിവിൽ വാങ്ങാം. ആമസോണിലും ഫ്ലിപ്കാർട്ടിലും വിൽക്കുന്ന വിലയേക്കാൾ വലിയ ഇളവ് ഫോണിന് ലഭിക്കുന്നു. ഐഫോൺ 16 പ്രോ സ്വന്തമാക്കാൻ കാത്തിരിന്നവർ ഒരിക്കലും ഈ ഓഫർ മിസ്സാക്കരുത്. 10000 രൂപയോളം വില കുറച്ചാണ് ഐഫോൺ 16 പ്രോ വിൽക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

iPhone 16 Pro ഓഫർ

1,19,900 രൂപ വിലയുള്ള സ്മാർട്ഫോണാണ് ഐഫോൺ 16 പ്രോ. ഇതിനിപ്പോൾ വിജയ് സെയിൽസിലാണ് വമ്പിച്ച ആദായം നൽകുന്നത്. 1,09,500 രൂപയ്ക്ക് ഐഫോൺ 16 പ്രോ ഇപ്പോൾ വിൽക്കുന്നു. നിങ്ങൾ പഴയ ഫോൺ മാറ്റി അപ്‌ഗ്രേഡ് ചെയ്യാൻ ആലോചിക്കുകയാണെങ്കിൽ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും വിജയ് സെയിൽസിലുണ്ട്.

ഒരു ലക്ഷം രൂപയ്ക്കും താഴെ ഐഫോൺ വാങ്ങണമെങ്കിൽ ബാങ്ക് കാർഡുകൾക്കുള്ള ഓഫർ കൂടി പ്രയോജനപ്പെടുത്താം. ഐസിഐസിഐ ബാങ്ക് കാർഡിലൂടെ നിങ്ങൾക്ക് 3000 രൂപയുടെ കിഴിവ് കിട്ടും. ആക്സിസ് ബാങ്ക് കാർഡിലൂടെയും ഇതേ ഇളവ് സ്വന്തമാക്കാം. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് ഇഎംഐ പർച്ചേസ് നടത്തിയാൽ 4500 രൂപയുടെ ഇളവും ലഭിക്കും. പോരാഞ്ഞിട്ട് ഫോണിന് 24 മാസത്തേക്ക് 5,309 രൂപ എന്ന നിരക്കിലാണ് വിജയ് സെയിൽസ് ഇഎംഐ ഡീൽ തരുന്നത്.

iPhone 16 Pro
iPhone 16 Pro

ഐഫോൺ 16 പ്രോ സ്പെസിഫിക്കേഷൻ

ഐഫോൺ 16 പ്രോ 6.3 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണ്. ഇതിന്റെ സ്ക്രീനിന് 120Hz വരെ റിഫ്രഷ് റേറ്റാണുള്ളത്. HDR10, ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിന് 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ലഭിക്കുന്നു.

ഐഫോൺ 16 പ്രോയിൽ ആപ്പിളിന്റെ A18 പ്രോ ചിപ്‌സെറ്റാണ് കൊടുത്തിട്ടുള്ളത്. 8GB റാമും 1TB വരെ സ്റ്റോറേജ് ഓപ്ഷനും ഈ ഫോണിനുണ്ട്. ട്രിപ്പിൾ-റിയർ ക്യാമറ യൂണിറ്റുള്ള ഫോണാണ് ഐഫോൺ 16 പ്രോ. ഇതിലെ പ്രൈമറി ക്യാമറ 48 മെഗാപിക്സലാണ്. 12MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഈ സ്മാർട്ഫോണിലുണ്ട്. 48MP അൾട്രാവൈഡ് ലെൻസ് കൂടി ഉൾപ്പെടുന്ന ഫോട്ടോഗ്രാഫി സിസ്റ്റമാണ് ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളിങ്ങിനും വ്ളോഗിങ്ങിനും 12MP ഫ്രണ്ട് ക്യാമറയുമുണ്ട്.

25W വയർഡ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 15W വയർലെസ്, 4.5W റിവേഴ്‌സ് വയർഡ് സപ്പോർട്ടും ഐഫോൺ 16 പ്രോയിലുണ്ട്. ഫോണിൽ കൊടുത്തിരിക്കുന്നത് 3582mAh-ന്റെ ബാറ്ററിയാണ്.

Also Read: Exclusive Offer: 30X സ്പേസ് സൂം, 1TB സ്റ്റോറേജുള്ള Samsung Galaxy FE ഫോൺ 35000 രൂപയ്ക്ക് താഴെ വാങ്ങാം

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo