iPhone 16 Plus: 11000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് Valentines Day ഓഫറിൽ പർച്ചേസ് ചെയ്യാം
flipkart ആണ് ഐഫോൺ 16 പ്ലസ്സിന് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്
ആമസോണിലും വിജയ് സെയിലിലും പ്രഖ്യാപിച്ച കിഴിവുകളേക്കാൾ മികച്ച ഓഫറാണ് ഇവിടെയുള്ളത്
iPhone 16 Plus ഏറ്റവും മികച്ച വിലക്കിഴിവിൽ വാങ്ങാൻ ഇതാ അവസരം
iPhone 16 Plus ഏറ്റവും മികച്ച വിലക്കിഴിവിൽ വാങ്ങാൻ ഇതാ അവസരം. Valentines Day ഓഫറിൽ നിങ്ങൾക്ക് ഫോൺ 11000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ വാങ്ങാം. flipkart ആണ് ഐഫോൺ 16 പ്ലസ്സിന് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണിലും വിജയ് സെയിലിലും പ്രഖ്യാപിച്ച കിഴിവുകളേക്കാൾ മികച്ച ഓഫറാണ് ഇവിടെയുള്ളത്.
SurveyiPhone 16 Plus: ഓഫർ
ഭീമമായ വിലക്കുറവിൽ നിങ്ങൾക്ക് ഇപ്പോൾ ഓൺലൈനായി ഫോൺ പർച്ചേസ് ചെയ്യാം. നിങ്ങളൊരു ദീർഘകാല ഐഫോൺ ഉപയോക്താവാണെങ്കിൽ ഫോൺ അപ്ഗ്രേഡ് ചെയ്യാനുള്ള അവസരമാണിത്. അതായത് നിങ്ങളുടെ ഐഫോൺ 11, 12, 13 ഏത് ഫോണുമാകട്ടെ എക്സ്ചേഞ്ച് ഡീലിലും പർച്ചേസ് ചെയ്യാം.
89,900 രൂപയാണ് 128ജിബി ഐഫോൺ 16 പ്ലസ്സിന്റെ വില. എന്നാൽ ഫ്ലിപ്കാർട്ടിൽ 10900 രൂപയ്ക്ക് മുകളിൽ ഡിസ്കൌണ്ടിൽ ഫോൺ വിൽക്കുന്നു. ഇപ്പോൾ സൈറ്റിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 78,999 രൂപയ്ക്കാണ്. 750 രൂപ വരെ ബാങ്ക് ഡിസ്കൌണ്ടും ഫോണിന് ലഭിക്കുന്നു.

43,150 രൂപയാണ് ഐഫോൺ 16 പ്ലസ്സിന് ലഭിക്കുന്ന എക്സ്ചേഞ്ച് ഡീൽ. 13,167 രൂപ വരെ നിങ്ങൾക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കുന്നതാണ്. Buy From Here.
ഐഫോൺ 15, ഐഫോൺ 15 പ്ലസ് പോലുള്ള സ്മാർട്ഫോണുകൾക്കും കിഴിവുണ്ട്. വാലന്റൈൻസ് ഡേ പ്രമാണിച്ചാണ് ഓഫർ. ഇപ്പോഴും ഈ കിഴിവ് തുടരുന്നു.
ഐഫോൺ 16 സ്പെസിഫിക്കേഷൻ
ഐഫോൺ 16 പ്ലസ് 2024-ൽ പുറത്തിറങ്ങിയ ഐഫോൺ ഫോണാണ്. ഇതിന് 6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED പാനലുണ്ട്. ഇതിന് A18 ചിപ്‌സെറ്റാണ് ഫോണിൽ കൊടുത്തിരിക്കുന്നത്.
iOS 18.3 അപ്‌ഡേറ്റ് ഈ പുതിയ ഐഫോണിലുണ്ട്. ഇതിൽ നിങ്ങൾക്ക് ആപ്പിൾ ഇന്റലിജൻസ് ഫീച്ചർ സപ്പോർട്ട് ചെയ്യുന്നു. 48MP പ്രൈമറി ക്യാമറയും ഈ ഫോണിലുണ്ട്. 12MP അൾട്രാവൈഡ് ലെൻസ് സ്മാർട്ഫോണിൽ നൽകിയിരിക്കുന്നു. മുൻവശത്ത്, 12 മെഗാപിക്സൽ സെൽഫി ക്യാമറയും പ്ലസ് സ്മാർട്ഫോണിലുണ്ട്.
അലുമിനിയം ഫ്രെയിമിലാണ് ഐഫോൺ 16 പ്ലസ് നിർമിച്ചിരിക്കുന്നത്. IP6 റേറ്റിങ്ങും ഫോണിനുണ്ട്. 27 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഐഫോൺ 16 Plus-ൽ ലഭിക്കും.
ഐഫോൺ 16-നേക്കാൾ കുറച്ചുകൂടി മികച്ച ഫോൺ നോക്കുന്നവർക്ക് ബെസ്റ്റ് ചോയിസാണ് പ്ലസ് മോഡൽ. എന്നാൽ ഈ ഫോണിന് ഐഫോൺ 16 മാക്സിന്റെ അത്രയും വില വരില്ല.
Read More: Red Rush Days: OnePlus ആരാധകർക്കായി 6 ദിവസത്തേക്ക് Special ഓഫർ സെയിൽ, വിട്ടുകളയല്ലേ!
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile