ഇന്ത്യയിൽ ഇന്ന് രണ്ടാമത്തെ 5G ഫോൺ എത്തുന്നു ;വില വിവരങ്ങൾ നോക്കാം
IQOO പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ പുറത്തിറക്കുന്നത്
വിവോയുടെ ഒരു സബ് ബ്രാൻഡ് ആയിരുന്ന iQOO ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുതിയ ചരിത്രം സൃഷ്ടിക്കുവാൻ ഒരുങ്ങുന്നു .ഇന്ത്യയുടെ രണ്ടാമത്തെ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .iQOO എന്ന കമ്പനിയുടെ സ്മാർട്ട് ഫോണുകൾ ആണ് ഫെബ്രുവരി 25 നു ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .iqoo 3 എന്ന മോഡലുകൾ ആണ് ആദ്യം പുറത്തിറക്കുന്നത് .
SurveyDon't be fool #StayCool
കഴിഞ്ഞ ദിവസ്സമാണ് റിയൽമിയുടെ X50 എന്ന 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത് .എന്നാൽ ആദ്യത്തെ 5ജി സ്മാർട്ട് ഫോൺ എന്ന വിശേഷണവുമായായിരുന്നു IQOO ഫോണുകൾ നേരത്തെ തന്നെ പറഞ്ഞിരുന്നത് .ഒരു ദിവസ്സം മുൻപേ തന്നെ റിയൽമി 5ജി ഫോണുകൾ പുറത്തിറക്കി ആ സ്ഥാനം നിലനിർത്തി .
റിയൽമിയുടെ X50 5 ജി ഫോണുകൾ ; മൂന്നു വേരിയന്റുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബി റാം ,256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6 ജിബിയുടെ റാം വേരിയന്റുകൾക്ക് വിപണിയിൽ 37999 രൂപയും ,8 ജിബിയുടെ റാം വേരിയന്റുകൾക്ക് 39999 രൂപയും കൂടാതെ 12 ജിബിയുടെ റാംമ്മിൽ എത്തിയ മോഡലുകൾക്ക് 44999 രൂപയും ആണ് വില .ഇന്ന് വൈകിട്ട് 6 മണിയ്ക്ക് ആദ്യത്തെ സെയിൽ ആരംഭിക്കുന്നതാണ് .ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
