Samsung Super Deals: സൂപ്പർ ക്യാമറ പ്രീമിയം S23 സീരീസുകൾക്ക് 50 ശതമാനം Discount, ഇപ്പോൾ ലഭിക്കും
Samsung Galaxy S സീരീസുകൾക്ക് വമ്പൻ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ഗാലക്സി S23 FE, S23, S23 അൾട്രാ എന്നിവയ്ക്കെല്ലാം ഓഫറുണ്ട്
എസ് സീരീസ് സ്‌മാർട്ട്‌ഫോണുകൾ ശക്തമായ പ്രോസസറുകൾ ഉൾപ്പെടുത്തി വരുന്നവയാണ്
Samsung Galaxy S23 സീരീസുകൾ ഏറ്റവും മികച്ച ആൻഡ്രോയിഡ് ഫോണുകളാണ്. ഇപ്പോഴിതാ S23 സീരീസിലെ മിക്ക ഫോണുകൾക്കും വമ്പിച്ച വിലക്കിഴിവ് ലഭിക്കുന്നു. ഫ്ലിപ്കാർട്ടും ആമസോണും വമ്പൻ സെയിൽ ഫെസ്റ്റിവിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
Surveyസെപ്തംബർ 27 മുതലാണ് സെയിൽ ഉത്സവത്തിന് കൊടിയേറുന്നത്. ഈ ഉത്സവ സീസണിന് മുന്നോടിയായി സാംസങ് ഗാലക്‌സി ഫോണുകൾക്ക് വിലയിടിവ് പ്രഖ്യാപിച്ചു.
സാംസങ് ഗാലക്‌സി എസ് സീരീസുകൾക്ക് വമ്പൻ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുപുത്തൻ ഫോൺ വാങ്ങാൻ പ്ലാനുള്ളവർക്ക് ഓഫർ സ്വന്തമാക്കാം. സാംസങ് ഗാലക്സി S23 FE, S23, S23 അൾട്രാ എന്നിവയ്ക്കെല്ലാം ഓഫറുണ്ട്.

Samsung Galaxy S23 ഡീലുകൾ
Galaxy S സീരീസ് ഫോണുകൾ വാങ്ങാനുള്ളവർക്ക് കിഴിവ് പ്രയോജനപ്പെടുത്താം. ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നുണ്ട്. അതും 50 ശതമാനത്തിന് മുകളിൽ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാലക്സി എസ് സീരീസുകളുടെ ഓഫർ നിങ്ങൾക്ക് ആമസോണിലൂടെ സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിലും ഏതാനും മോഡലുകൾക്ക് ഓഫറുണ്ട്.
Samsung Galaxy S23 സീരീസ് പ്രത്യേകതകൾ
എസ് സീരീസ് സ്‌മാർട്ട്‌ഫോണുകൾ ശക്തമായ പ്രോസസറുകൾ ഉൾപ്പെടുത്തി വരുന്നവയാണ്. ഇവയിൽ കമ്പനി നൂതന ക്യാമറ സംവിധാനങ്ങളാണ് ചേർത്തിട്ടുള്ളത്. അതിനാൽ തന്നെ ഫോട്ടോഗ്രാഫിയിൽ മികച്ച എക്സ്പീരിയൻസ് ലഭിക്കും. അതുപോലെ ഫോണുകളുടെ ഡിസ്പ്ലേയും അതിശയകരമാണ്. ദീർഘകാല ബാറ്ററികളാണ് എസ് സീരീസ് ഫോണുകളുടെ മറ്റൊരു പ്രത്യേകത.
ഇനി ഫോണുകളുടെ വിലക്കിഴിവ് എങ്ങനെയാണെന്ന് അറിയാം. ശ്രദ്ധിക്കുക സ്റ്റോക്ക് തീരുന്ന അനുസരിച്ച് വിലയിലും വ്യത്യാസം വരും.
S23 സീരീസ് ഓഫറുകൾ
സാംസങ് ഗാലക്സി S23: പ്രീമിയം സ്മാർട്ഫോൺ 74,999 രൂപയ്ക്കാണ് പുറത്തിറക്കിയത്. 8GB+128GB ഫോൺ 47,999 രൂപയ്ക്ക് ലഭ്യമാണ്. ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം. 48,879 രൂപയ്ക്ക് ആമസോണിലും ഫോൺ ലഭിക്കും. 1500 രൂപ ബാങ്ക് ഓഫറും ഇതിനൊപ്പം നേടാം.
സാംസങ് ഗാലക്സി S23 Ultra: ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് ഫോണിന്റെ വില. ഇത് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളാണ്. ഇപ്പോൾ S23 അൾട്രാ 84,099 രൂപയ്ക്ക് വാങ്ങാം. 12GB+256GB സ്റ്റോറേജുള്ള ഫോണിന്റെ വിലയാണിത്. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.
സാംസങ് ഗാലക്സി S23 FE: 54,999 രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്. എന്നാൽ ഫാൻ എഡിഷന് ഗംഭീരമായ വിലയിടിവ് ഇപ്പോഴുണ്ട്. നിങ്ങൾക്ക് സാംസങ് ഗാലക്സി S23 FE 50% കിഴിവിൽ ലഭിക്കും. ഫോണിന്റെ ഇപ്പോഴത്തെ വില 33,587 രൂപയാണ്. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.
Read More: Samsung Mega Offer: അവിടെ ഐഫോൺ സെയിൽ, ഇവിടെ പ്രീമിയം ഫോണിന് വമ്പൻ Discount!
മേൽപ്പറഞ്ഞ ഡീലുകളിൽ 1500 രൂപയുടെ അധിക കിഴിവും നേടാം. ഇത് ബാങ്ക് കാർഡ് പേയ്മെന്റുകളിലൂടെയാണ് ലഭിക്കുന്നത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile