മലയാളികളുടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. വലിയ കുടുംബങ്ങൾക്കും അനുയോജ്യമായ 12 kg Washing Machine ഇപ്പോൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം! അത്യാധുനിക AI Ecobubble സാങ്കേതികവിദ്യയുള്ള സാംസങ് വാഷിങ് മെഷീന് ആമസോണിലാണ് വിലക്കിഴിവ്. സാധാരണയായി ഉയർന്ന വില വരുന്ന പ്രീമിയം വാഷിംഗ് മെഷീനാണിത്. ആമസോണിലെ ഫെസ്റ്റിവൽ ഓഫറിലൂടെ 45000 രൂപ റേഞ്ചിൽ വാഷിങ് മെഷീൻ വാങ്ങിക്കാം. ഇതിനൊപ്പം വളരെ മികച്ച ബാങ്ക് ഡിസ്‌കൗണ്ടുകളും ആകർഷകമായ നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്. ഫുൾ ഓട്ടോമാറ്റിക്കായ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനാണിത്. തുണികൾ വൃത്തിയായി കഴുകി, ഉണക്കി തരുന്ന ഡയറക്റ്റ് വാഷിങ് മെഷീനുകളാണിവ.
ഈ ഓണക്കാലത്ത് നിങ്ങളുടെ വീടിന് ഒരു സ്മാർട്ട് മേക്കോവർ നൽകാനും വീട്ടുജോലിയുടെ ഭാരം കുറയ്ക്കാനും ഇതിലും മികച്ചൊരു സുവർണാവസരം ലഭിക്കില്ല. ഓഫറിനെ കുറിച്ച് വിശദമായി അറിയാം. ഒപ്പം സാംസങ് വാഷിങ് മെഷീന്റെ പ്രത്യേകതകളും അറിയാം.
SurveySamsung 12 kg Washing Machine Offer Amazon
60,990 രൂപയ്ക്കാണ് സാംസങ് വാഷിങ് മെഷീൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 24 ശതമാനം കിഴിവ് ഇപ്പോൾ ലഭ്യമാണ്. ആമസോണിൽ 5 സ്റ്റാർ സാംസങ് വാഷിംഗ് മെഷീന്റെ വില 46,490 രൂപയാണ്. 1500 രൂപയുടെ കൂപ്പൺ കിഴിവും 3000 രൂപയുടെ ബാങ്ക് ഓഫറും സാംസങ് മെഷീന് ലഭ്യമാണ്. ഇങ്ങനെ സാംസങ് 12 കിലോ ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ 42000 രൂപയ്ക്ക് വാങ്ങിക്കാം. 1,634 രൂപയുടെ ഇഎംഐ ഓഫറും 5,707 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

Also Read: ഏറ്റവും ചെറിയ പ്ലാനാണോ വേണ്ടത്? 199 രൂപയുടെ Airtel ബമ്പർ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും ഡാറ്റയും
സാംസങ് ഫ്രണ്ട് ലോഡ് ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീൻ സവിശേഷതകൾ
വലിയ കുടുംബങ്ങൾക്ക് അനുയോജ്യമായ, മികച്ച കപ്പാസിറ്റിയും ഊർജ്ജക്ഷമതയുമുള്ള വാഷിങ് മെഷീനാണിത്. 5 സ്റ്റാർ, Wi-Fi സപ്പോർട്ടുള്ള WW12DG6B24ASTL മോഡലിൽ വരുന്ന സാംസങ് വാഷിങ് മെഷീനാണിത്. ഒപ്പം സ്മാർട്ട് സാങ്കേതികവിദ്യയും ഇതിനുണ്ട്.
12 കിലോ ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് മോഡലിൽ AI Ecobubble, AI Control, Hygiene Steam പോലുള്ള ഫീച്ചറുകളുമുണ്ട്. ഇതിൽ ഇൻ-ബിൽറ്റ് ഹീറ്ററും ഉൾപ്പെടുത്തിയിരിക്കുന്നു.
സാംസങ് വാഷിങ് മെഷീനിൽ ഡിജിറ്റൽ ഇൻവെർട്ടർ മോട്ടോർ മെഷീന്റെ പ്രവർത്തനക്ഷമതയും ലഭിക്കുന്നു. ഇതിൽ വൈ-ഫൈ കണക്റ്റിവിറ്റി സ്മാർട്ട് ഫീച്ചറുമുണ്ട്. വിവിധതരം വാഷ് പ്രോഗ്രാമുകളും സൂപ്പർ സ്പീഡ് ടെക്നോളജിയും സാംസങ് 12 കിലോ മെഷീനിൽ ലഭ്യമാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
