Samsung Mega Offer: അവിടെ ഐഫോൺ സെയിൽ, ഇവിടെ പ്രീമിയം ഫോണിന് വമ്പൻ Discount!
Samsung Galaxy S24 മെഗാ ഓഫറിൽ വാങ്ങാം
8GB+256GB സ്റ്റോറേജുള്ള ഗാലക്സി ഫോൺ വളരെ വിലക്കിഴിവിൽ വാങ്ങാം
ഐഫോൺ 16 സെയിൽ ആരംഭിച്ച ദിവസം സാംസങ് പ്രീമിയം ഫോണിനും കിഴിവ് പ്രഖ്യാപിച്ചു
Samsung ഫ്ലാഗ്ഷിപ്പ് ഫോൺ Samsung Galaxy S24 മെഗാ ഓഫറിൽ. ഐഫോൺ 16 സെയിൽ ആരംഭിച്ച ദിവസം സാംസങ് പ്രീമിയം ഫോണിനും കിഴിവുണ്ട്. ആൻഡ്രോയിഡ് ആരാധകർക്ക് ഈ വർഷത്തെ പ്രീമിയം ഫോൺ ഓഫറിൽ വാങ്ങാം.
SurveySamsung Galaxy S24 മെഗാ ഓഫർ
Samsung Galaxy S24-ന് ഫെസ്റ്റിവൽ ഓഫർ ആമസോണിൽ ലഭിക്കുന്നു. ശ്രദ്ധിക്കേണ്ടത് ഇത് പരിമിതകാല ഓഫറാണ്. 8GB+256GB സ്റ്റോറേജുള്ള ഗാലക്സി ഫോൺ വളരെ വിലക്കിഴിവിൽ വാങ്ങാം. 58,430 രൂപയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ 1500 രൂപയുടെ ബാങ്ക് കിഴിവ് കൂടി ലഭ്യമാണ്. എല്ലാ വേരിയന്റുകൾക്കും ഈ ഓഫർ ലഭ്യമല്ല. ആമ്പെർ യെല്ലോ നിറത്തിലുള്ള ഗാലക്സി ഫോണിന് മാത്രമാണ് കിഴിവ്.
Samsung Galaxy S24 സ്പെസിഫിക്കേഷൻ
ഈ വർഷം ജനുവരിയിൽ ലോഞ്ച് ചെയ്ത പ്രീമിയം ഫോണാണിത്. 6.20 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ (FHD+)യാണ് ഇതിലുള്ളത്. 120 Hz റിഫ്രഷ് റേറ്റ് ഫോൺ സ്ക്രീനിനുണ്ട്. ഇതിൽ സ്‌പോർട്‌സ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനുണ്ട്.

ഒക്ടാ കോർ പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് 8 ജിബി റാമുമായി വരുന്നു. ആൻഡ്രോയിഡ് 14 എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഫോൺ പ്രവർത്തിക്കുന്നു. സാംസങ് ഗാലക്സി എസ്24-ലുള്ളത് 4000mAh നോൺ-റിമൂവബിൾ ബാറ്ററിയാണ്.
ഫോണിൽ 50MP പ്രൈമറി ക്യാമറയുണ്ട്. ഇതിന്റെ സെൻസർ f/2.4 അപ്പേർച്ചറോടെ വരുന്നു. സ്മാർട്ഫോണിൽ നൽകിയിട്ടുള്ള സെക്കൻഡറി ക്യാമറ 12-മെഗാപിക്സലിന്റേതാണ്. 10-മെഗാപിക്സൽ ക്യാമറയും കൂടി ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിലുള്ളത്. കൂടാതെ ഫോമിൽ 12MP ഫ്രണ്ട് ക്യാമറയും ഫീച്ചർ ചെയ്യുന്നു.
Read More: OnePlus 12 5G Offer: ഐഫോൺ തൽപ്പര കക്ഷിയല്ലേ! പ്രീമിയം ആൻഡ്രോയിഡ് ഫോൺ വമ്പൻ ഡിസ്‌കൗണ്ടിൽ വാങ്ങാം
IP68 റേറ്റിങ് ഈ പ്രീമിയം ഫോണിൽ ലഭിക്കുന്നതാണ്. Wi-Fi 802.11 ax, GPS കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ബ്ലൂടൂത്ത് v5.30, NFC, USB Type-C സൌകര്യവും ഇതിലുണ്ട്. ഇപ്പോൾ സ്മാർട്ഫോണിന് വമ്പൻ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പർച്ചേസ് ചെയ്യേണ്ടവർക്ക്…
ആപ്പിൾ ഐഫോണുകളുമായി നേരിട്ട് പോരാടുന്ന സ്മാർട്ഫോൺ കമ്പനിയാണ് സാംസങ്. പുതിയ ഐഫോൺ സെയിൽ ആരംഭിച്ച ദിവസം തന്നെ ഗാലക്സി S24 കിഴിവിൽ വിൽക്കുന്നു. ഈ അവസരം പുതിയ ഫോൺ വാങ്ങുന്നവർക്കും എക്സ്ചേഞ്ച് ചെയ്യേണ്ടവർക്കും വിനിയോഗിക്കാം. കാരണം ആമസോൺ പരമാവധി എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്. വാങ്ങാനുള്ള ആമസോൺ ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile