OnePlus 12 5G Offer: ഐഫോൺ തൽപ്പര കക്ഷിയല്ലേ! പ്രീമിയം ആൻഡ്രോയിഡ് ഫോൺ വമ്പൻ ഡിസ്‌കൗണ്ടിൽ വാങ്ങാം
OnePlus 12 5G എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ട് ഓഫറിൽ വിൽക്കുന്നു
ജനപ്രിയമായ ആൻഡ്രോയിഡ് സ്മാർട്ഫോണാണ് വൺപ്ലസ് 12
5000 രൂപയുടെ കിഴിവും എക്സ്ചേഞ്ച് ഓഫറുകളും ഫോണിന് ലഭിക്കുന്നു
OnePlus 12 5G മുൻനിര ഫോണിന് മികച്ച വിലക്കിഴിവ്. പ്രീമിയം സ്മാർട്ഫോണിന് ഇന്ത്യയിൽ എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ട് അനുവദിച്ചിരിക്കുന്നു. 5000 രൂപയുടെ കിഴിവും എക്സ്ചേഞ്ച് ഓഫറുകളും ഫോണിന് ലഭിക്കുന്നു.
Surveyജനപ്രിയമായ ആൻഡ്രോയിഡ് സ്മാർട്ഫോണാണ് വൺപ്ലസ് 12. ഫോണിന് നേരിട്ട് ഡിസ്‌കൗണ്ട് ലഭിക്കുന്നില്ല. എങ്കിലും ബാങ്ക് ഓഫറിലൂടെയും മറ്റും കിഴിവ് നേടാം. വൺപ്ലസ് പ്രീമിയം ഫോണിന്റെ ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം. ഒപ്പം ഫോണിന്റെ കിഴിവും മനസിലാക്കാം.

OnePlus 12 5G സ്പെസിഫിക്കേഷൻ
വൺപ്ലസ് 12 മികച്ച ഫീച്ചറുകളുള്ള സ്മാർട്ഫോണാണ്. ഇതിന് 6.82-ഇഞ്ച് QHD+ LTPO പ്രോക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണുള്ളത്. മിനുസമാർന്ന 120Hz റിഫ്രെഷ് റേറ്റും സ്മാർട് ഫോണിനുണ്ട്. ആകർഷകമായ 10-ബിറ്റ് കളർ ഡെപ്‌ത്തും, 4500 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സും ഫോണിനുണ്ട്.
സുഗമമായ സോഫ്റ്റ് വെയർ അനുഭവം നൽകുന്ന ഫോണാണിത്. ഇത് Android 14 അടിസ്ഥാനമാക്കിയുള്ള OxygenOS-ൽ പ്രവർത്തിക്കുന്നു.
പ്രീമീയം ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് നിങ്ങൾക്ക് വൺപ്ലസ് സമ്മാനിക്കുന്നു. ഫോണിൽ സോണി LYT-808 സെൻസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. പിൻ ക്യാമറയിലെ മെയിൻ സെൻസർ 50MP ആണ്.
ഇതിൽ 48MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറയുമുണ്ട്. 3x ഉള്ള 64MP ടെലിഫോട്ടോ ക്യാമറ ഫോണിൽ നൽകിയിരിക്കുന്നു. OmniVision OV64B സെൻസർ ഉപയോഗിച്ച് ഒപ്റ്റിക്കൽ സൂം ഫീച്ചറും ലഭിക്കുന്നു.
വൺപ്ലസ് 12-ലെ മുൻ ക്യാമറയിൽ സോണി IMX615 സെൻസറാണുള്ളത്. ഇത് 32MP ഫ്രണ്ട് ക്യാമറയാണ്. വളരെ ക്ലാരിറ്റിയിൽ ഫോട്ടോ എടുക്കുന്നതിന് ക്യാമറ എക്സ്പീരിയൻസ് ഗുണം ചെയ്യും.
ഈ വൺപ്ലസ് ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണുള്ളത്. ഇത് ഗെയിമിംഗിനും മൾട്ടിടാസ്‌ക്കിങ്ങിനും മികച്ച പ്രകടനം ഉറപ്പാക്കുന്നു. സ്മാർട്ഫോൺ ഫാസ്റ്റ് ചാർജിങ്ങിനും മീഡിയ ട്രാൻസ്ഫറിനും സഹായിക്കുന്നു. യുഎസ്ബി ടൈപ്പ്-സി വഴിയുള്ള ചാർജിങ്ങാണ് ഫോൺ പിന്തുണയ്ക്കുന്നത്.
Read More: iPhone 16 Sale: പുതിയ ഐഫോൺ 5000 രൂപ ഡിസ്കൗണ്ടോടെ വാങ്ങാം, പർച്ചേസ് സൈറ്റുകളും വില വിവരങ്ങളും അറിയാം…
വൺപ്ലസ് 12-ലെ ബാറ്ററി 5,400 mAh ആണ്. ഇത് ദീർഘകാല ബാറ്ററി ലൈഫുള്ള 5G സ്മാർട്ഫോണാണ്. അതുപോലെ ഫോൺ 80W SUPERVOOC വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 50W AIRVOOC വയർലെസ് ചാർജിങ്ങിനെയും വൺപ്ലസ് സപ്പോർട്ട് ചെയ്യുന്നു.
OnePlus 12 5G ഓഫർ
ആമസോണിൽ വൺപ്ലസ് 12 ഇപ്പോൾ വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. 64,998 രൂപയ്ക്കാണ് പ്രീമിയം ഫോൺ ലിസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ നിരവധി ആകർഷകമായ കിഴിവുകളും ഓഫറുകളും ലഭിക്കുന്നതാണ്. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ ഓഫർ നേടാം.
ഇങ്ങനെ 5000 രൂപ വരെ കിഴിവ് ലഭിക്കും. ഈ ബാങ്ക് ഓഫർ അപ്ലൈ ചെയ്താൽ 59,998 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. ഇതിന് പുറമെ ഫോണിന് എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 17,000 രൂപയ്ക്ക് മുകളിൽ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫർ നേടാം. വിലക്കിഴിവ് ലഭിക്കാൻ ആമസോൺ വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. പർച്ചേസിനുള്ള ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile