Samsung Galaxy S25 FE specifications leaked
സാംസങ് ആരാധകർ ഏറെ കാത്തിരുന്ന ഗാലക്സി S26 സീരീസ് ആഗോള വിപണിയിൽ ലോഞ്ച് ചെയ്തു. പുതിയ മോഡലുകൾ എത്തിയതിന് പിന്നാലെ, Samsung Galaxy S25 FE വില വെട്ടിക്കുറച്ചു. ഫ്ലാഗ്ഷിപ്പ് ഫീച്ചറുകൾ കുറഞ്ഞ വിലയിൽ ആഗ്രഹിക്കുന്നവർക്ക് ഈ സ്മാർട്ട് ഫോൺ തെരഞ്ഞെടുക്കാം.
ഒരു ലക്ഷത്തിന് മുകളിൽ വിലയുള്ള പുതിയ S26 മോഡലുകൾക്ക് പകരം, മികച്ച ക്യാമറയും പ്രോസസറുമുള്ള ഫോൺ വാങ്ങുന്നതും ലാഭകരമാണ്. ആമസോണിൽ എക്സ്ചേഞ്ച്, ഇഎംഐ ഓഫറും ഗാലക്സി എസ്25 എഫ്ഇയ്ക്ക് ലഭ്യമാണ്. ഈ സാംസങ് ഫോൺ വാങ്ങുന്നത് ബുദ്ധിയാണോ എന്ന് പരിശോധിക്കാം.
59,999 രൂപയാണ് സാംസങ് ഗാലക്സി എസ്25 എഫ്ഇ ഫോണിന്റെ വില. എന്നാൽ ആമസോണിൽ ഇതിന് അതിഗംഭീര കിഴിവ് അനുവദിച്ചിട്ടുണ്ട്. ആമസോണിൽ ഇതിന് 52,900 രൂപ മാത്രമാണ് വില. ആമസോൺ ഇന്ത്യയിൽ മാത്രമാണ് ഈ വിലക്കിഴിവ്.
സ്മാർട്ട്ഫോണിന് 1,587 രൂപയുടെ ഓഫർ ആമസോൺ പേ വഴി ക്യാഷ്ബാക്കിലൂടെ ലഭിക്കും. ഇതുകൂടി ചേർത്താൽ ഗാലക്സി എസ്25 എഫ്ഇ 51000 രൂപ റേഞ്ചിൽ ഹാൻഡ്സെറ്റ് വാങ്ങിക്കാം. 42000 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നു. ഇതിന് 1,860 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്.
Also Read: സുന്ദരക്കുട്ടൻ Vivo V70 സീരീസ് ആദ്യ വിൽപ്പനയിൽ 4000 രൂപയോളം ഡിസ്കൗണ്ടിൽ, ഇന്ന് മുതൽ
ഗാലക്സി അൺപാക്ക്ഡ് ചടങ്ങിൽ സാംസങ് ഗാലക്സി എസ്26 സീരീസ് ഫോണുകൾ അവതരിപ്പിച്ചു. മൂന്ന് മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. സാംസങ് ഗാലക്സി എസ്26, എസ്26 പ്ലസ്, എസ്26 അൾട്രാ ഫോണുകളാണ് വിപണിയിൽ എത്തിയത്.