Samsung Galaxy Z Fold 7 5G ഇനി മാസം 10,833 രൂപയ്ക്ക്; ആമസോൺ വമ്പൻ ഓഫറുകൾ ഇന്ന് അർധരാത്രി മുതൽ

Samsung Galaxy Z Fold 7 5G ഇനി മാസം 10,833 രൂപയ്ക്ക്; ആമസോൺ വമ്പൻ ഓഫറുകൾ ഇന്ന് അർധരാത്രി മുതൽ

പ്രീമിയം ഫോൾഡബിൾ സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് Amazon Great Indian Festival 2026 കൊടിയേറുന്നു. സാംസങ്ങിന്റെ ഏറ്റവും ജനപ്രിയ ഫ്ലാഗ്ഷിപ്പ് മോഡലുകളിലൊന്നായ Samsung Galaxy Z Fold 7 5G ഈ സെയിൽ സമയത്ത് ഓഫറിൽ വാങ്ങാം. സ്റ്റൈലിഷ് ഡിസൈനും വലിയ ഡിസ്‌പ്ലേയും മൾട്ടി ടാസ്കിങ്ങുമുള്ള സാംസങ് ഫോൾഡ് ഫോണാണിത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ച ശേഷം, 129999 രൂപയ്ക്കാണ് സാംസങ്ങിന്റെ ഈ ഫ്ലാഗ്ഷിപ്പ് മോഡൽ ആമസോണിൽ വിൽക്കുന്നത്. ഇപ്പോഴത്തെ വിലയിൽ നിന്നും 50000 രൂപയുടെ ഇളവ് സാംസങ് Z Fold 7 5ജിയ്ക്ക് ഓഫറിൽ ലഭിക്കുമെന്ന് സാരം.

Digit.in Survey
✅ Thank you for completing the survey!

പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് അധിക ഡിസ്‌കൗണ്ടുകളും പഴയ ഫോണുകൾ മാറ്റി വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ബോണസും ആമസോൺ തരുന്നു. സാംസങ് ഫോൾഡബിൾ സ്മാർട്ട് ഫോണിന്റെ സവിശേഷതകളും ഓഫറുകളും വിശദമായി പരിശോധിക്കാം.

Samsung Galaxy Z Fold 7 5G Price Offer Amazon

2,04,999 രൂപയ്ക്കാണ് സാംസങ് ഫോൾഡ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 1,29,999 രൂപയ്ക്ക് ഈ പ്രീമിയം ഹാൻഡ്സെറ്റ് ആമസോണിൽ ഇന്ന് അർധരാത്രി മുതൽ വാങ്ങാം. 10833 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ഗാലക്സി എസ്ഡ് ഫോൾഡ് 7 ഫോണിന് ലഭിക്കും. 12 മാസത്തേക്കുള്ള നോ കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ ഓഫർ ചെയ്യുന്നു.

Also Read: ഐഫോൺ 18 പ്രോ ലുക്കിൽ Vivo V80 5G! 7200 mAh ബാറ്ററിയും 50MP ZEISS ക്യാമറയും!

സാംസങ് ഗാലക്സി ഫോൾഡ് ഫോണിന്റെ സവിശേഷതകൾ

ഗാലക്സി Z Fold 7 ൽ 6.5 ഇഞ്ച് എഡ്ജ്-ടു-എഡ്ജ് ഡൈനാമിക് AMOLED 2X കവർ സ്‌ക്രീനും 8 ഇഞ്ച് ഡൈനാമിക് AMOLED 2X ഇന്നർ ഡിസ്‌പ്ലേയുമാണുള്ളത്. 120Hz റിഫ്രഷ് റേറ്റ്, മികച്ച കളർ-ബ്രൈറ്റ്‌നസ് റേഞ്ച് സപ്പോർട്ടുമുണ്ട്. ഗ്രേഡ് 4 ടൈറ്റാനിയം ലാറ്റിസ് ഉപയോഗിച്ച് നിർമിച്ച ആർമർ ഫ്ലെക്സ് ഹിഞ്ചും ഇതിനുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗാലക്സി ചിപ്സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 16GB റാമും 1TB വരെ സ്റ്റോറേജും ഇതിനുണ്ട്. 200MP മെയിൻ ക്യാമറയും, 3x ടെലിഫോട്ടോ ലെൻസുള്ള 10MP സെൻസറും 12MP അൾട്രാ-വൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. പുറത്തെയും അകത്തെയും സ്‌ക്രീനുകളിൽ 10MP ക്യാമറകളുണ്ട്. ഇത് 25W ചാർജിംഗ് പിന്തുണയുള്ള 4,400mAh ബാറ്ററിയാണ് ഫോണിലുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile