ഇന്ത്യയിൽ സെയിലിനു മുൻപേ ഗാലക്സി Z ഫോൾഡ് 3 ലാലേട്ടന്റെ കൈയ്യിൽ എത്തി

ഇന്ത്യയിൽ സെയിലിനു മുൻപേ ഗാലക്സി Z ഫോൾഡ് 3 ലാലേട്ടന്റെ കൈയ്യിൽ എത്തി
HIGHLIGHTS

സാംസങ്ങിന്റെ ഈ വർഷം പുറത്തിറങ്ങിയിരുന്ന സ്മാർട്ട് ഫോണുകൾ ആയിരുന്നു ഫോൾഡ് മോഡലുകൾ

ഇന്ത്യയിൽ ഉടനെ തന്നെ സെയിലിനു ഈ ഫോണുകൾ എത്തുന്നതാണ്

അതിനു മുൻപേ തന്നെ തന്നെ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ അത് സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു

സാംസങ്ങിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിരുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു സാംസങ്ങിന്റെ ഫോൾഡ് മോഡലുകൾ .എന്നാൽ ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുവാൻ പോകുന്നതേയുള്ളു .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ അതിനു മുൻപ് തന്നെ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ശ്രീ മോഹൻ ലാൽ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് .സാംസങ്ങിന്റെ ഗാലക്സി Z ഫോൾഡ് 3 ഫോണുമായുള്ള പിക്ക്ച്ചറുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് .ഇന്ത്യൻ വിപണിയിൽ സെപ്റ്റംബർ 10നു ആണ് ഈ ഫോണുകൾ എത്തുക .

SAMSUNG GALAXY Z FOLD 3 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.2 ഇഞ്ചിന്റെ  AMOLED ഡിസ്‌പ്ലേയുടെ കൂടാതെ 7.6 ഇഞ്ചിന്റെ ഫോൾഡബിൾ AMOLED ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 2262×832 പിക്സൽ റെസലൂഷനും 2208×1768 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകൾ തന്നെയാണ് .4 മെഗാപിക്സലിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകളാണ് ലഭിക്കുന്നത് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് ലഭിക്കുന്നത് .12 മെഗാപിക്സൽ + 10 മെഗാപിക്സൽ + 4 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണുള്ളത് .ഇതിന്റ വില നോക്കുകയാണെങ്കിൽ 12+256GB വേരിയന്റുകൾക്ക് 149999 രൂപയും കൂടാതെ 12+512GB വേരിയന്റുകൾക്ക് 157999  ആണ് വില വരുന്നത് .

SAMSUNG GALAXY Z FLIP 3

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 1.9  ഇഞ്ചിന്റെ  AMOLED ഡിസ്‌പ്ലേയുടെ കൂടാതെ 6.7 ഇഞ്ചിന്റെ ഫോൾഡബിൾ AMOLED ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 512×260  പിക്സൽ റെസലൂഷനും 640×1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ഡ്യൂവൽ  പിൻ ക്യാമറകളാണ് ലഭിക്കുന്നത് .12 മെഗാപിക്സൽ+ 12  മെഗാപിക്സലിന്റെ ഡ്യൂവൽ  പിൻ ക്യാമറകളാണുള്ളത് .അതുപോലെ തന്നെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഇതിന്റ വില നോക്കുകയാണെങ്കിൽ 84999 രൂപ മുതലാണ് വില ആരംഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo