Samsung Galaxy Unpacked 2026: Galaxy Z Fold 8 സീരീസ്, ഫ്ലിപ് 8, വാച്ച് 9 ഇന്ന് അരങ്ങേറ്റത്തിന്!

Samsung Galaxy Unpacked 2026: Galaxy Z Fold 8 സീരീസ്, ഫ്ലിപ് 8, വാച്ച് 9 ഇന്ന് അരങ്ങേറ്റത്തിന്!

സ്മാർട്ട്ഫോൺ, ടെക്നോളജി ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ലോഞ്ച് ഇവന്റുകളിൽ ഒന്നായ Samsung Galaxy Unpacked 2026 ഇന്ന് നടക്കും. ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 6:30-നാണ് ഇവന്റ്. ലണ്ടനിൽ നടക്കുന്ന ലോഞ്ച് ഇവന്റ് ലൈവായി യൂട്യൂബ് ചാനലിൽ കാണാം. Galaxy Z Fold 8 സീരീസ്, Galaxy Z Flip 8 സീരീസ്, Galaxy Watch 9 സീരീസ് എന്നിവയാണ് സാംസങ് ഇവന്റിൽ അവതരിപ്പിക്കുന്നത്. സാംസങ് ഗാലക്സി അൺപാക്ക്ഡ് ചടങ്ങിൽ ശ്രദ്ധേയമാകുന്നത് കമ്പനിയുടെ മടക്കാവുന്ന സ്മാർട്ട്ഫോണുകളാണ്.

Digit.in Survey
✅ Thank you for completing the survey!

ആരോഗ്യ നിരീക്ഷണ ഫീച്ചറുകളിലും സ്മാർട്ട് വെയറബിൾ എക്സ്പീരിയൻസിലും പുതുമകളുമായി സാംസങ് ഗാലക്സി Watch 9 സീരീസും പുറത്തിറക്കും. ഇത്തവണത്തെ സാംസങ് ഫ്ലാഗ്ഷിപ്പ് ലെവൽ ഫോൾഡ് ഫോണിന് രണ്ട് ലക്ഷം വരെ വിലയായേക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. അങ്ങനെയെങ്കിൽ ഗാലക്സി Z ഫോൾഡ് 8 ഫോണിൽ എന്തെല്ലാം ഫീച്ചറുകളാകും അവതരിപ്പിക്കുന്നതെന്നും, ഇവന്റിലെ മറ്റ് ഉപകരണങ്ങളെ കുറിച്ചും വിശദമായി അറിയാം.

Samsung Galaxy Unpacked 2026

ഈ ഇവന്റ് സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

ഏറ്റവും പ്രധാനപ്പെട്ട ലോഞ്ച് സാംസങ്ങിന്റെ വൈഡ്-സ്‌ക്രീൻ ഗാലക്‌സി Z ഫോൾഡ് 8 ഫോണാകും. ഇത് ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോൺ അൾട്രായുടെയും ഹുവാവെയുടെ വിപണിയിലുള്ള പ്യൂര X മാക്സ് മോഡലിന്റെയും പോരാളിയാകും. ഗാലക്സി Z ഫോൾഡ് 8 അൾട്രാ, ഗാലക്സി Z ഫ്ലിപ്പ് 8, ഗാലക്സി വാച്ച് 9 മോഡലുകളും ഈ ലോഞ്ച് ഇവന്റിൽ ഉൾപ്പെടുത്തും.

Also Read: Vivo T5 Lite 5G vs Redmi Note 15 SE: ബാറ്ററിയിൽ പുലി, ഓൾറൗണ്ടർ ആരാണ്?

Galaxy Z Flip 8 മോഡലുകളിൽ സാംസങ് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ ഉപയോഗിച്ചേക്കും. വേഗതയേറിയ AI പ്രോസസ്സിംഗ്, സുഗമമായ മൾട്ടിടാസ്കിംഗ്, ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് ഇവയിലുണ്ടാകും.

samsung galaxy unpacked 2026

Galaxy Z Fold 8 Series Expected Features

പാസ്‌പോർട്ട് സ്റ്റൈൽ ഫോം ഫാക്ടർ ആയിരിക്കും സ്മാർട്ട് ഫോണിന്റെ ഡിസൈൻ. 5.5 ഔട്ടർ ഡിസ്പ്ലേയും 7.6 ഇഞ്ച് ഇന്നർ ഡിസ്പ്ലേയും ഈ സാംസങ് ഗാലക്സി Z ഫോൾഡ് 8 മോഡലിലുണ്ട്. 50MP വൈഡ്, 50MP അൾട്രാ വൈഡ്, 10MP സെൽഫി സെൻസറും ഫോണിലുണ്ടാകും. 4,800 mAh പവർ ഫുൾ ബാറ്ററിയും സ്നാപ്ഡ്രാഗൺ 8 Elite Gen 5 പ്രോസസറും സാംസങ് ഗാലക്സി എസ്ഡ് ഫോൾഡ് 8 ഫോണിലുണ്ടാകും.

മറ്റൊരു ഫോൾഡ് ഫോൺ കൂടി സാംസങ് പുറത്തിറക്കുന്നുണ്ട്. ഇത് സാംസങ് ഗാലക്സി Z Fold 8 Ultra മോഡലിൽ Snapdragon 8 Elite Gen 5 നൽകിയേക്കും. 5,000 mAh ബാറ്ററി ഈ ഫോൾഡബിൾ സ്മാർട്ട് ഫോണിലുണ്ടാകും. 6.5 ഇഞ്ച് ഔട്ടർ ഡിസ്പ്ലേയും 8 ഇഞ്ച് ഇന്നർ ഡിസ്പ്ലേയും ഹാൻഡ്സെറ്റിൽ നൽകുന്നുണ്ട്.

Samsung Galaxy Unpacked 2026 ഇവന്റിന് മുന്നേ വില ചോർന്നു!

Z Fold 8, Galaxy Z Flip 8 എന്നിവയുടെ വില ലോഞ്ചിന് മുമ്പ് ചോർന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. പുതിയ ഫോൾഡ് ഫോണുകൾക്ക് ഫോണുകൾക്ക് കഴിഞ്ഞ മോഡലുകളെക്കാൾ വില കൂടുതലായിരിക്കും. Fold 8 മിക്കവാറും രണ്ട് ലക്ഷം രൂപ വിലയിലാകും ലോഞ്ച് ചെയ്യുന്നത്. സാംസങ് ഗാലക്സി Z Flip 8 സ്മാർട്ട് ഫോണിന് 1,48,000 മുതൽ 1,71,000 രൂപ വരെ വിലയായേക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile