Samsung Galaxy S26 സീരീസ് വാങ്ങാനുള്ള പൈസയില്ല! എങ്കിൽ പിന്നെ പകരക്കാരെ നോക്കിക്കൂടേ

Updated on 31-Oct-2025

ആൻഡ്രോയിഡിലെ രാജാക്കന്മാരണല്ലോ Samsung Galaxy S സീരീസ് ഫോണുകൾ. ഇതിൽ തന്നെയാണ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ ആണ് ഗാലക്സി എസ്26 അൾട്രായും. 2026 തുടക്കത്തിൽ തന്നെ സാംസങ് എസ്26 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്യും. ഫീച്ചറുകളെല്ലാം മികച്ചതാണെങ്കിലും വിലയാണ് കടുപ്പം.

‘അടുത്ത തലമുറ AI അനുഭവ’വുമായാണ് സാംസങ് ഈ സീരീസ് അവതരിപ്പിക്കുക. ഇതിൽ കമ്പനി പുതിയ എക്സിനോസ് 2600 പ്രോസസർ കൊടുക്കുമെന്ന് സൂചനയുണ്ട്. എന്നാൽ ഈ ഫോണിന് പകരമുള്ള ഓപ്ഷനുകൾ തിരയുകയാണെങ്കിൽ ഏത് ഫോണുകൾ നോക്കാം. അങ്ങനെയുള്ളവർക്ക് ഗാലക്സി എസ്26, എസ്26 പ്ലസ്, എസ്26 അൾട്രായ്ക്ക് പകരം തെരഞ്ഞെടുക്കാവുന്ന ഓപ്ഷനുകൾ ഞങ്ങൾ പറഞ്ഞുതരാം.

Samsung Galaxy S26 പകരക്കാർ

ഗൂഗിൾ പിക്സൽ 9 പ്രോ ഗാലക്സി എസ്26 സീരീസിന് പകരക്കാരാകും. ഗൂഗിളിന്റെ പിക്സൽ 9 പ്രോയിൽ ടെൻസർ ജി4 ചിപ്‌സെറ്റാണുള്ളത്. ഇത് AI- അധിഷ്ഠിത ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നു. ലൈവ് ട്രാൻസ്ലേഷൻ, വോയ്‌സ് എഡിറ്റിംഗ് പോലുള്ള സ്മാർട്ട് ഫീച്ചറുകളുണ്ട്. മികച്ച ക്യാമറയും, എഐ എക്സ്പീരിയൻസും ഫോണിന്റെ മറ്റ് സവിശേഷതകളാണ്.

S26 Ultra leaked colours (Credits: X/@UniverseIce)

ഐഖൂ 13 5ജി: ഐഖൂ 13 5ജി താങ്ങാനാവുന്ന വിലയിലുള്ള ഫ്ലാഗ്ഷിപ്പ് ഫോണാണ്. ഗെയിമർമാർക്ക് ഇത് ഒരു മികച്ച ചോയിസാണ്. ഇതിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 4 പ്രോസസറാണുള്ളത്. ഇതിൽ 144 ഹെർട്സ് അമോലെഡ് ഡിസ്പ്ലേയും വലിയ നീരാവി കൂളിംഗ് സിസ്റ്റവും ഉൾപ്പെടുന്നു.

നതിങ് ഫോൺ 3 പ്രോയാണ് അടുത്ത പകരക്കാരൻ. ശക്തമായ ക്വാൽകോം ചിപ്‌സെറ്റും ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററിയും ഇതിലുണ്ട്. 50MP പിൻ ക്യാമറയും 50MP മുൻ ക്യാമറയുമുള്ള ഫോണാണിത്. നല്ല സ്റ്റോറേജും സുഗമമായ ആപ്പ് പെർഫോമൻസും മൾട്ടി ടാസ്കിങ് എക്സ്പീരിയൻസും ഈ നതിങ്ങിലുണ്ട്.

സാംസങ് ഗാലക്സി എസ്26 സീരീസിന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

റിപ്പോർട്ടുകൾ പ്രകാരം, സാംസങ് ഗാലക്‌സി എസ് 26 അൾട്രായിൽ ഐസോസെൽ സെൻസറാകും കൊടുക്കുക. ഇത് സോണി സെൻസറിന് പകരം ഉപയോഗിച്ചേക്കും. വിപണിയിലെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ പ്രോസസറായ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഇതിലുണ്ടാകും.

Also Read: 50MP ലെയ്‌ക ട്രിപ്പിൾ ക്യാമറ Xiaomi ബെസ്റ്റ് 5G Smartphone 52 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ Special ഓഫറിൽ!

256 ജിബി ഇന്റേണൽ സ്റ്റോറേജും 12 ജിബി റാമും ഫോണിനുണ്ടാകും. ഇത്തവണ ഫോണിന് 60W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന അൽപ്പം വലിയ 5500mAh ബാറ്ററിയാകും കൊടുക്കുക.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :