Samsung Galaxy S25 Ultra vs Google Pixel 11: അൾട്രാ ക്യാമറ വേണോ അതോ കോംപാക്റ്റ് ഡിസൈനുള്ള പിക്സൽ മാജിക് വേണോ?
സ്മാർട്ട് ഫോൺ ലോകത്തെ രണ്ട് കരുത്തന്മാർ നേർക്കുനേർ വരുമ്പോൾ ഏത് ഫോണാണ് വേണ്ടതെന്നാണോ നിങ്ങളുടെ കൺഫ്യൂഷൻ? സാംസങ്ങിന്റെ ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് മോഡലായ Samsung Galaxy S25 Ultra ഫോണും കഴിഞ്ഞ വാരമെത്തിയ Google Pixel 11 ഫോണും നോക്കിയാൽ ഏതാണ് മികച്ചത്? അത്യാധുനിക ഫീച്ചറുകളും പ്രീമിയം ലുക്കുമുള്ള സ്മാർട്ട് ഫോണുകളാണിവ.
Surveyക്യാമറയുടെ കാര്യത്തിൽ രണ്ട് ഫോണുകളും മുൻപന്തിയിലാണെങ്കിലും, സാംസങ്ങിന്റെ സൂം പെർഫോമൻസ് വിപണിശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിക്സൽ ഫോണിലാകട്ടെ കോംപാക്റ്റ് ഡിസൈനും നാച്ചുറൽ ഫോട്ടോ പ്രോസസ്സിംഗുമാണ് ഹൈലൈറ്റ്. എന്നാലും ഏതാണ് നിങ്ങൾക്ക് അനുയോജ്യമെന്നത് പരിശോധിക്കാൻ ഇവയുടെ ക്യാമറ, ഡിസൈൻ, പെർഫോമൻസ്, വില എന്നിവ വിശദമായി വിശകലനം ചെയ്യാം.
Samsung Galaxy S25 Ultra vs Google Pixel 11: ക്യാമറ
ക്യാമറയിൽ സാംസങ്ങിനാണോ പിക്സൽ ഫോണിനാണോ മുൻതൂക്കം! സാംസങ്ങിന്റെ ഫോണിൽ 200MP പ്രൈമറ ക്യാമറ, 3x, 5x ടെലിഫോട്ടോ, 50MP അൾട്രാ വൈഡ് ക്യാമറ അടങ്ങുന്ന ക്വാഡ് ക്യാമറ യൂണിറ്റാണുള്ളത്. ഇതിലെ മറ്റ് രണ്ട് സെൻസറുകൾ 50MP 5x ടെലിഫോട്ടോ, 10MP 3x ടെലിഫോട്ടോ ലെൻസുമാണ്. 8K വീഡിയോ റെക്കോഡിങ് ഇതിൽ സാധ്യമാണ്. അതേ സമയം ഗൂഗിൾ പിക്സലിൽ 48MP പ്രൈമറി ക്യാമറ, 13MP ultrawide, 10.8MP 5x telephoto ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് വരുന്നത്.
സൂം കപ്പാസിറ്റി, വീഡിയോ ക്വാളിറ്റി, ക്യാമറ നോക്കുമ്പോൾ S25 Ultra മികച്ച തിരഞ്ഞെടുപ്പാണ്. എന്നാൽ എഐ അടിസ്ഥാനമാക്കിയുള്ള പ്രോസസിങ്, നാച്ചുറൽ ഫോട്ടോഗ്രാഫിയ്ക്ക് പിക്സൽ മികച്ച് നിൽക്കുന്നു.
Samsung Galaxy S25 Ultra vs Google Pixel 11: പ്രോസസർ
Qualcomm-ന്റെ Snapdragon 8 Elite ന്റെ മികവുറ്റ പെർഫോമൻസ് സാംസങ് എസ്25 അൾട്രായിൽ ഉറപ്പിക്കാം. Google Tensor G6 ചിപ്പാണ് പിക്സൽ 11 ഫോണിലുള്ളത്. ഇത് റാം പെർഫോമൻസിനേക്കാൾ പ്രാധാന്യം നൽകുന്നത് എഐ, മെഷീൻ ലേണിംഗ്, കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി പോലുള്ളവയ്ക്കാണ്. ഗെയിമിങ്, ഹൈ പെർഫോമൻസിനാണ് നിങ്ങൾ താൽപ്പര്യപ്പെടുന്നതെങ്കിൽ സാംസങ്ങാണ് പെർഫോമൻസിൽ മുന്നിൽ.
ഡിസ്പ്ലേ, ഡ്യൂറബിലിറ്റി
6.9 ഇഞ്ച് QHD+ Dynamic AMOLED 2X ഡിസ്പ്ലേയും 120Hz റിഫ്രെഷ് റേറ്റുമുള്ള ഫോണാണ് സാംസങ് എസ്25 അൾട്രാ. അതേ സമയം ഗൂഗിൾ പിക്സൽ 11-ൽ 6.3 ഇഞ്ച് OLED ഡിസ്പ്ലേയും 120Hz റിഫ്രെഷ് റേറ്റുമാണുള്ളത്.
Also Read: ആമസോണിൽ സ്റ്റോക്ക് ഔട്ട്, iPhone 16 വൻ വിലക്കുറവിൽ വിൽക്കാൻ Flipkart!
ഭാരം നോക്കുമ്പോൾ സാംസങ്ങിന്റെ ഡിവൈസിന് 218 ഗ്രാമും, പിക്സൽ 11 ഫോണിന് 197 ഗ്രാം ഭാരവുമാണുള്ളത്. രണ്ടിനും IP68 റേറ്റിംഗും ഏഴ് വർഷത്തെ ഒഎസ്, സെക്യൂരിറ്റി അപ്ഡേറ്റും ലഭിക്കും.
ബാറ്ററി, സോഫ്റ്റ് വെയർ
5,000mAh ബാറ്ററിയാണ് ഗൂഗിൾ പിക്സൽ സ്മാർട്ട് ഫോണിലുള്ളത്. 33W ഫാസ്റ്റ് ചാർജിങ് ഇത് പിന്തുണയ്ക്കുന്നു. 15W Qi2 വയർലെസ് ചാർജിങ്ങും റിവേഴ്സ് ചാർജിങ് സപ്പോർട്ടുമുണ്ട്. ഇതേ ബാറ്ററിയുള്ള സാംസങ് ഫോണിൽ 45W wired ചാർജിങ്ങാണുള്ളത്. പിക്സലിനേക്കാൾ ഫാസ്റ്റാണെന്ന് പറയാം.
സോഫ്റ്റ്‌വെയറിലേക്ക് വരുമ്പോൾ Galaxy S25 Ultra യിൽ ആൻഡ്രോയിഡ് 17 ലഭ്യമാണ്. ഗൂഗിൾ പിക്സൽ 11 ഫോണിലും ഇത് തന്നെയാണുള്ളത്. എന്നാൽ കൂടുതൽ ക്ലീൻ ആൻഡ്രോയിഡ് എക്സ്പീരിയൻസും, എഐ അഡ്വാൻസ്ഡ് ഫീച്ചറുകളും ഗൂഗിൾ ഫോണിലാണുള്ളത്.
Samsung Galaxy S25 Ultra vs Google Pixel 11: ഇന്ത്യയിലെ വില
ഇപ്പോൾ ഫ്ലിപ്കാർട്ടിൽ സാംസങ് ഫ്ലാഗ്ഷിപ്പ് 90499 രൂപയ്ക്ക് വിൽക്കുന്നു. ആമസോണിലും ടാറ്റയുടെ ക്രോമയിലും ഒരു ലക്ഷത്തിനും മുകളിലാണ് വില. അതേ സമയം 89,999 രൂപയാണ് ഗൂഗിൾ പിക്സൽ 11 ഫോണിന്റെ വില.
ആരാണ് മികച്ചത്?
രണ്ട് ഫോണുകളിലും സാംസങ് എസ്25 അൾട്രാ അൽപം വില കൂടിയതാണ്. എന്നാൽ വലിയ ഡിസ്പ്ലേ, ഫാസ്റ്റ് ചാർജിങ്, കൂടുതൽ മികച്ച ക്യാമറ, S Pen എന്നിവയിലും പെർഫോമൻസിലുമെല്ലാം മുൻതൂക്കം സാംസങ്ങിനാണ്. ഭാരം കുറഞ്ഞ കോംപാക്ട് ഡിസൈൻ, ക്ലീൻ ആൻഡ്രോയിഡ്, ഗൂഗിൾ AI എന്നിവയാണെങ്കിൽ ഗൂഗിൾ പിക്സൽ പരിഗണിക്കാവുന്നതാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
