സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ Galaxy S26 Ultra സെയിൽ അടുത്ത ദിവസങ്ങളിൽ നടക്കും. ഈ മെഗാ സെയിലിന് മുന്നേ തൊട്ടുമുമ്പത്തെ കരുത്തൻ മോഡലായ Samsung Galaxy S25 Ultra 5G ഫോണിന് ഇന്ത്യയിൽ വില കുറഞ്ഞു. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലാണ് റെക്കോർഡ് വിലക്കുറവ്.
ലോഞ്ച് സമയത്ത് ഏകദേശം 1,29,999 രൂപയുണ്ടായിരുന്ന S25 അൾട്രാ 5ജിയ്ക്ക് 25,000 രൂപയോളം കിഴിവുണ്ട്. ഫ്ലിപ്കാർട്ടിൽ ഫോൺ ഇപ്പോഴും 1,29,999 രൂപയ്ക്കാണ് വിൽക്കുന്നത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രൊസസറും 200 മെഗാപിക്സൽ ക്യാമറയുമുള്ള ഫോണിന് ആകർഷകമായ ബാങ്ക് ഇളവും ലഭ്യമാണ്. സാംസങ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ ഓഫറിന്റെ കൂടുതൽ വിശദാംശങ്ങളും സവിശേഷതകളും അറിയാം.
12GB+256GB സ്റ്റോറേജുള്ള സാംസങ് ഗാലക്സി എസ്25 അൾട്രായ്ക്ക് വമ്പിച്ച വിലക്കുറവ് ഇപ്പോഴുണ്ട്. 19 ശതമാനം ഇൻസ്റ്റന്റ് ഇളവ് ആമസോൺ ഓഫർ ചെയ്യുന്നു. ടൈറ്റാനിയം സിൽവർബ്ലൂ നിറത്തിലുള്ള സാംസങ് 5ജിയുടെ ആമസോണിലെ വില 1,05,000 രൂപയാണ്. 24,999 രൂപയാണ് ഒറ്റയടിക്ക് ആമസോൺ വെട്ടിക്കുറച്ചത്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഇപ്പോൾ നടക്കുന്ന ആമസോൺ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് 2026 ന്റെ ഭാഗമായാണ് ഈ ഓഫർ.
മാത്രമല്ല മാർച്ച് 11 ന് ഏറ്റവും പുതിയ സാംസങ് എസ്26 സീരീസ് വിൽപ്പന ഇന്ത്യയിൽ ആരംഭിക്കുന്നു. ഇതിന് മുന്നേ പഴയ ഫോണുകൾ ക്ലിയറൻസ് സെയിൽ നടക്കുകയാണ്. ആമസോൺ ഇന്ത്യയിൽ ഫോണിന് മികച്ച ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലും തരുന്നു.
Also Read: ഫ്ലിപ്കാർട്ടിൽ വില കുറച്ചു, എങ്കിൽ വാങ്ങാതെ പിന്നെ! ZEISS പവേർഡ് Vivo 5G ഒരു ക്ലാസിക് ഓഫറിൽ
HDFC ബാങ്ക് കാർഡുകളിലൂടെ ബാങ്ക് കിഴിവും ഗാലക്സി എസ്25 അൾട്രായ്ക്ക് ലഭിക്കുന്നു. ബാങ്ക് കാർഡുകളിലൂടെ ഇങ്ങനെ 1000 രൂപ കിഴിവ് ലഭിക്കും. 3,150 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്കും ഗാലക്സി എസ്25 അൾട്രായ്ക്ക് അനുവദിച്ചിരിക്കുന്നു. 53,800 രൂപയുടെ എക്സ്ചേഞ്ച് ഡീലാണ് ആമസോൺ ഓഫർ ചെയ്യുന്നത്. നിങ്ങൾക്ക് 1000 രൂപ ബാങ്ക് ഓഫർ ഇതിൽ ചേർത്താൽ, എസ്25 അൾട്രാ 5ജി 52000 രൂപ റേഞ്ചിൽ വാങ്ങിക്കാവുന്നതാണ്.
സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജിയ്ക്ക് 3,691 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്.
സാംസങ് S25 അൾട്രായിൽ 6.9 ഇഞ്ച് ഡൈനാമിക് AMOLED 2X LTPO പാനലാണ് കൊടുത്തിരിക്കുന്നത്. ഇത് QHD+ റെസല്യൂഷനും 120Hz വരെ അഡാപ്റ്റീവ് റിഫ്രെഷ് റേറ്റുമുള്ള സ്മാർട്ട്ഫോണാണ്. ഗാലക്സി എസ്25 അൾട്രായിൽ 2,600 nits പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടുണ്ട്.
ഫോണിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണുള്ളത്. ഗാലക്സി എസ്25 അൾട്രായിൽ ക്വാഡ്-റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. ഇതിൽ മികച്ച ഫോട്ടോഗ്രാഫിയ്ക്കായി 200MP പ്രൈമറി സെൻസറുണ്ട്. 50MP അൾട്രാവൈഡ് ലെൻസ്, 10MP 3x ടെലിഫോട്ടോ ക്യാമറയും നൽകിയിരിക്കുന്നു. ഇതിന് പുറമെ ഹാൻഡ്സെറ്റിൽ 50MP 5x ഒപ്റ്റിക്കൽ സൂം ലെൻസ് ക്യാമറയും ലഭ്യമാണ്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 12MP ഷൂട്ടറാണ് ഫോണിന് മുൻവശത്തുള്ളത്.
ഏറ്റവും പുതിയ OneUI 8.5 അപ്‌ഡേറ്റ് ഒഎസ്സാണുള്ളത്. ഗാലക്സി S25 അൾട്രായിൽ 45W ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററി കൊടുത്തിരിക്കുന്നു.