Flipkart Offer: 200MP ക്യാമറ Samsung Galaxy S25 Ultra ഇപ്പോൾ വാങ്ങിയാൽ ലാഭം!
പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നാന്തരം ഓഫറുമായി ഫ്ലിപ്കാർട്ട്. മികച്ച ക്യാമറ സംവിധാനവും ശക്തമായ പ്രകടനവുമുള്ള Samsung Galaxy S25 Ultra വിലക്കുറവിൽ വാങ്ങാം. 200MP പ്രൈമറി ക്യാമറയുള്ള ക്വാഡ് ക്യാമറ സിസ്റ്റമുള്ള സാംസങ് 5ജി ഫോണാണിത്. ഫോട്ടോഗ്രഫി, ഗെയിമിംഗ്, പ്രൊഡക്ടിവിറ്റി എന്നിവയ്ക്ക് ഒരുപോലെ അനുയോജ്യമായ സ്മാർട്ട് ഫോണാണിത്. ആമസോണിനേക്കാൾ കൂടുതൽ കിഴിവ് ഫ്ലിപ്കാർട്ടിൽ സാംസങ് എസ്25 അൾട്രായ്ക്ക് ലഭ്യമാണ്. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഫ്ലിപ്കാർട്ടിലുണ്ട്.
SurveySamsung Galaxy S25 Ultra Flipkart Deal
12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിനാണ് കിഴിവ്. 1,29,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്25 അൾട്രാ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 91999 രൂപയ്ക്കാണ് സാംസങ് പ്രീമിയം ഫോൺ ഓഫറിൽ വാങ്ങിക്കാം.
ഇത് ബാങ്ക് ഓഫറോ, എക്സ്ചേഞ്ച് ഡീലോ ചേർക്കാതെയുള്ള കിഴിവാണ്. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡിലൂടെ 4000 രൂപ ഇളവ് ലഭിക്കും. 87999 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്25 അൾട്രാ വാങ്ങിക്കാം.
Also Read: പത്താം വാർഷികവുമായി Amazon Prime Day 2026 Sale, കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ!
47350 രൂപയ്ക്ക് സാംസങ് സ്മാർട്ട് ഫോൺ എക്സ്ചേഞ്ചിലൂടെ പർച്ചേസ് ചെയ്യാം. നിങ്ങൾ മാറ്റി വാങ്ങുന്ന ഫോണിന് അനുസരിച്ച് ഇത് വ്യത്യാസപ്പെടും. 36 മാസത്തേക്ക് ആകർഷകമായ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. 3235 രൂപയുടെ ഇഎംഐ ഓഫറാണ് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നത്. സാംസങ്ങിന്റെ മികച്ച ഫ്ലാഗ്ഷിപ്പായി എസ്26 അൾട്രായ്ക്ക് ശേഷവും കണക്കാക്കുന്ന ഫോണാണിത്.
സാംസങ് ഗാലക്സി എസ്25 അൾട്രാ സവിശേഷതകൾ
പ്രോ വിഷൻ സപ്പോർട്ടുള്ള ക്യാമറ സിസ്റ്റമാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോണിലുള്ളത്. ഇതിന് ക്വാഡ് ക്യാമറ മാത്രമല്ല ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്പ്ലേയുമുണ്ട്. ഫോണിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം.
- ഡിസ്പ്ലേ: 6.9 ഇഞ്ച് വലിപ്പമുള്ള ക്വാഡ് എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് ഇതിന് 2,600 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ലഭിക്കുന്നു. ഇതിന് 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ളതിനാൽ, സുഗമമായ സ്ക്രോളിങ്ങും സാധിക്കുന്നു.
- ക്യാമറ: ക്വാഡ് ക്യാമറയിൽ 200 മെഗാപിക്സലിന്റെ പ്രൈമറി സെൻസറുണ്ട്. ഇതിൽ 50MP അൾട്രാ-വൈഡ് ക്യാമറ, 10MP ടെലിഫോട്ടോ ലെൻസ്, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ക്യാമറയാണ് സാംസങ് എസ്25 അൾട്രായുടെ മുൻവശത്തുള്ളത്.
- പ്രോസസർ: സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറിലൂടെ പ്രീമിയം എക്സ്പീരിയൻസ് ലഭിക്കുന്നു.
- ബാറ്ററി: സാംസങ് എസ്25 അൾട്രായിൽ 5,000mAh ബാറ്ററിയുണ്ട്. ഇത് 45W ഫാസ്റ്റ് വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
