Samsung Galaxy S25 Ultra Available Lowest Price ever on Amazon Great Summer Sale
സാംസങ് ആരാധകർ കാത്തിരുന്ന ആ ബമ്പർ ഓഫർ എത്തിക്കഴിഞ്ഞു! സ്മാർട്ട്ഫോൺ ലോകത്തെ രാജാവായ Samsung Galaxy S25 Ultra ഇപ്പോൾ ആമസോണിൽ അവിശ്വസനീയമായ കിഴിവിൽ വാങ്ങാം. ക്യാമറയിലും പ്രോസസറിലും ഡിസ്പ്ലേയിലും മികവുറ്റ പെർഫോമൻസുള്ള സാംസങ് ഗാലക്സി എസ്25 അൾട്രാ സ്മാർട്ട് ഫോണാണിത്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലിന് ഫ്ലിപ്കാർട്ടിനേക്കാൾ
സാംസങ് ഗാലക്സി എസ്25 അൾട്രായ്ക്ക് 1,29,999 രൂപയാണ് വിപണി വില വരുന്നത്. 12GB റാമും 256GB സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. ആമസോണിൽ ഫ്ലാഗ്ഷിപ്പ് മോഡലിന് ഇപ്പോൾ ഗണ്യമായി വില കുറഞ്ഞു.
സാംസങ് ഗാലക്സി എസ്25 അൾട്രാ (256ജിബി) ഇപ്പോൾ 1,00,490 രൂപയ്ക്ക് വാങ്ങിക്കാം. ഇത് പരിമിതകാല ഓഫറാണ്. അതുപോലെ ടൈറ്റാനിയം സിൽവർ ബ്ലൂ നിറത്തിലുള്ള ഫ്ലാഗ്ഷിപ്പ് ഫോണിന് മാത്രമാണ് ഇത്രയും വിലക്കിഴിവെന്നതും ശ്രദ്ധിക്കുക.
Also Read: Oppo Find X9 Ultra: 200MP ക്യാമറയിൽ സാംസങ്ങിനെയും വിവോയെയും പൂട്ടാൻ ഓപ്പോയുടെ പോരാളി!
വളരെ ആകർഷകമായ ബാങ്ക് ഡിസ്കൌണ്ടൊന്നും സാംസങ് മുതുക്ക് ഫോണിന് ലഭ്യമല്ല. എന്നാൽ ആമസോൺ പേ ക്യാഷ്ബാക്ക് വഴി 3014 രൂപ കൂടുതൽ ലാഭിക്കാം. പഴയ ഫോൺ മാറ്റി മുന്തിയ സാംസങ് ഫോൺ വാങ്ങാൻ പ്ലാനുള്ളവർക്ക്, ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഇപ്പോൾ ലഭ്യമാണ്. ഗാലക്സി എസ്25 അൾട്രാ മോഡലിന് 36050 രൂപയുടെ എക്സ്ചേഞ്ച് ഡീലാണ് ഇപ്പോൾ ലഭിക്കുന്നത്. 3,533 രൂപയുടെ ഇഎംഐ ഓഫറാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്.
ക്വാഡ് റിയർ ക്യാമറയാണ് സാംസങ് എസ്25 അൾട്രായിലുള്ളത്. പകൽ വെളിച്ചത്തിലും രാത്രിയിലും ഒരേപോലെ ക്വാളിറ്റിയിൽ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ഇതിൽ ലഭിക്കും. ഇതിനായി 200 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറ കൊടുത്തിരിക്കുന്നു.
200MP മെയിൻ ക്യാമറ, 10MP ടെലിഫോട്ടോ ക്യാമറ, 50MP പെരിസ്കോപ്പ്, 50MP അൾട്രാ-വൈഡ് ക്യാമറയാണ് ഫോണിലുള്ളത്.
8K വീഡിയോ റെക്കോഡിങ് കപ്പാസിറ്റിയാണ് ഗാലക്സി ഫോണിന്റെ മറ്റൊരു പ്രത്യേകത. OIS സപ്പോർട്ടുമുള്ളതിനാൽ വീഡിയോകൾ ഷേക്കില്ലാതെ ക്യാപ്ചർ ചെയ്യാനാകും. ഫോണിന് മുൻവശത്ത് 12MP സെൽഫി സെൻസറും സാംസങ് ഗാലക്സി എസ്25 അൾട്രായിൽ നൽകിയിരിക്കുന്നു.
6.9 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഈ സാംസങ് ഫോണിനുള്ളത്. ഇതിൽ ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് നൽകുന്നത്, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടാസ്കുകൾക്കും, കുറഞ്ഞ പവറിൽ പ്രവർത്തിക്കാനും കഴിവുള്ള പ്രോസസറാണിത്.
5,000 mAh ബാറ്ററിയാണ് സാംസങ് എസ്25 അൾട്രായിലുള്ളത്. 45W ചാർജിംഗ് വേഗതയെ പിന്തുണയ്ക്കുന്ന ഫോണാണിത്. കൂടാതെ ഏഴ് വർഷം വരെ ദീർഘകാല സോഫ്റ്റ്‌വെയർ സപ്പോർട്ടിലാണ് വിപണിയിൽ എത്തിച്ചത്.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.