ഫ്ലിപ്കാർട്ടിലല്ല, ലാഭം ആമസോണിൽ! Samsung Galaxy S25 5G-ക്ക് വൻ ഓഫർ

ഫ്ലിപ്കാർട്ടിലല്ല, ലാഭം ആമസോണിൽ! Samsung Galaxy S25 5G-ക്ക് വൻ ഓഫർ

സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ Samsung Galaxy S25 5G സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സാംസങ്ങിന്റെ പ്രീമിയം ഫോണിന് ആമസോണിലാണ് ഇപ്പോൾ കിഴിവ് ലഭിക്കുന്നത്. ഫ്ലിപ്കാർട്ടിനെപ്പോലും അമ്പരപ്പിക്കുന്ന വമ്പിച്ച വിലക്കുറവും ആകർഷകമായ ബാങ്ക് ഓഫറും ഗാലക്സി എസ്25 5ജിയ്ക്ക് ലഭ്യമാണ്. നിങ്ങളുടെ പോക്കറ്റ് ചോരാതെ ട്രിപ്പിൾ ക്യാമറയും സ്നാപ്ഡ്രാഗൺ പെർഫോമൻസുമുള്ള ഈ പ്രീമിയം ഫോൺ കൈക്കലാക്കാം. ആമസോണിലെ ഓഫർ വിവരങ്ങളും സ്മാർട്ട് ഫോണിന്റെ സവിശേഷതകളും മനസിലാക്കാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S25 5G Amazon Price Deal

256 ജിബി ഇന്റേണൽ സ്റ്റോറേജും 12 ജിബി റാമുമുള്ള സാംസങ് സ്മാർട്ട് ഫോണിനാണ് ഇളവ്. ഫോണിന് ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ 80,999 രൂപയായിരുന്നു വില. എന്നാൽ ആമസോൺ ഇപ്പോൾ വെറും 61,500 രൂപയ്ക്ക് സാംസങ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് ആമസോൺ നൽകുന്ന പരിമിതകാല ഓഫറാണ്.

അതേ സമയം ഇതേ വേരിയന്റിന് ഫ്ലിപ്കാർട്ടിൽ ലോഞ്ച് വിലയായ 80999 രൂപ തന്നെയാണുള്ളത്. 256 ജിബി ഗാലക്സി എസ്25 5ജിയുടെ വിവിധ വേരിയന്റുകൾക്ക് വിവിധ തരത്തിലുള്ള ഓഫറാണുള്ളത്.

  • ഐസി ബ്ലൂ: 61500 രൂപ
  • മിന്റ്: 61300 രൂപ
  • നേവി: 63800 രൂപ
  • സിൽവർ ഷാഡോ: 62299 രൂപ

ഓഫർ ഇവിടെ അവസാനിക്കുന്നില്ല, ആമസോൺ ആകർഷകമായ എക്സ്ചേഞ്ച്, ഇഎംഐ, ബാങ്ക് ഓഫറുകളും അനുവദിച്ചിരിക്കുന്നു. പഞ്ചാബ് നാഷണൽ കാർഡിന്റെ ക്രെഡിറ്റ് കാർഡിലൂടെയുള്ള പർച്ചേസിന് 1000 രൂപ കിഴിവുണ്ട്. ഇങ്ങനെ സാംസങ് ഗാലക്സി എസ്25 5ജി 60000 രൂപയ്ക്ക് സ്വന്തമാക്കാനാകും. 36700 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ തരുന്നു. നിങ്ങൾക്ക് വേണമെങ്കിൽ 2,162 രൂപ ഇഎംഐയിലും സ്മാർട്ട് ഫോൺ സ്വന്തമാക്കാം.

Also Read: ക്യാമറ കണ്ട് കണ്ണ് തള്ളും! 200MP ക്യാമറയുമായി Oppo Find X9 Ultra എത്തി

സാംസങ് ഗാലക്സി എസ്25 5ജി സവിശേഷതകൾ

ഈ സാംസങ് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.

  1. ഡിസ്പ്ലേ: ഈ സാംസങ്ങിൽ 6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് കൊടുത്തിട്ടുള്ളത്. ഇത് 120 Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു.
  2. ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറ സാംസങ് S25 5ജിയിലെ പ്രൈമറി സെൻസർ 50MP ആണ്. ഇതിൽ 12 എംപി അൾട്രാവൈഡ് ക്യാമറയുണ്ട്. ഗാലക്സി ഫോണിൽ 10MP ടെലിഫോട്ടോ ക്യാമറയും കൊടുത്തിരിക്കുന്നു. സെൽഫ് പോർട്രെയ്‌റ്റുകൾക്കും വീഡിയോ കോളിങ്ങിനും 12MP ഫ്രണ്ട് ക്യാമറയുമുണ്ട്.
  3. പ്രോസസർ: ഗാലക്‌സി S25 5ജിയിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണുള്ളത്. ഇത് 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.
  4. ബാറ്ററി: 25W വയർഡ് ഫാസ്റ്റ് ചാർജിംഗ് സാംസങ് ഗാലക്സി എസ്25 5ജി സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 4,000 mAh ബാറ്ററിയാണുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile