ചരിത്രത്തിലെ ഏറ്റവും സ്ലിം Samsung Galaxy ഫോൺ, 200MP ക്യാമറയും! ആമസോണിൽ 41% കിഴിവും മികച്ച ബാങ്ക് ഓഫറും
പ്രീമിയം സ്മാർട്ട്‌ഫോൺ പ്രേമികൾക്കായി ഇതാ ആമസോണിൽ ഒരു അടിപൊളി ഓഫർ! ഈ ഓണത്തിന് മുന്നേ മികച്ച പ്രീമിയം ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് സാംസങ് ഗാലക്സി സ്ലിം ഫോൺ വിലക്കിഴിവിൽ വാങ്ങാം. 12GB റാമിന്റെ Samsung Galaxy S25 Edge ആമസോണിൽ 41 ശതമാനം കിഴിവിൽ ഇപ്പോൾ ലഭ്യമാണ്. ഇപ്പോൾ 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഇതിന് ലഭിക്കുന്നു. അതും ഫ്ലിപ്കാർട്ടിനേക്കാൾ 8000 രൂപയുടെ വിലക്കിഴിവ് ആമസോണിലുണ്ട്.
Surveyവെറും 5.8 എംഎം മാത്രം കനമുള്ള സാംസങ് സ്മാർട്ട് ഫോൺ 62000 രൂപയ്ക്ക് വാങ്ങിക്കാം. മികച്ച ക്യാമറ സെറ്റപ്പും പ്രീമിയം ഡിസൈനുമുള്ള സ്മാർട്ട് ഫോണാണിത്. സാംസങ് ഗാലക്സി എസ്25 എഡ്ജിന്റെ ഇപ്പോഴത്തെ ആമസോൺ ഓഫറും സവിശേഷതകളും വിശദമായി അറിയാം.
Samsung Galaxy S25 Edge Price Deal Amazon
1,09,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്25 എഡ്ജ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. തങ്ങളുടെ പ്ലസ് വേരിയന്റുകൾക്ക് പകരം എസ്25 സീരീസിൽ അവതരിപ്പിച്ച ഫോൺ, സാംസങ് ഗാലക്സി ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ ഡിസൈനിൽ ശ്രദ്ധിക്കപ്പെട്ടു.
Also Read: ഓണച്ചിത്രങ്ങൾ ഇനി QLED സ്ക്രീനിൽ! 32% വിലക്കുറവിൽ Onida 4K QLED സ്മാർട്ട് ടിവി വീട്ടിലെത്തിക്കാം
12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിൽ ഈ മോഡലിന് 76,999 രൂപയാണ് വിലയെങ്കിലും ആമസോണിൽ 65000 രൂപയ്ക്കും താഴെ വിലയായി. സാംസങ് ഗാലക്സി എസ്25 എഡ്ജ് ഇങ്ങനെ 64,499 രൂപയ്ക്ക് വാങ്ങിക്കാം.
2000 രൂപയുടെ ആകർഷകമായ ബാങ്ക് കിഴിവും സ്മാർട്ട് ഫോണിന് ലഭ്യമാണ്. 62000 രൂപയ്ക്ക് ഇങ്ങനെ സാംസങ് ഗാലക്സി 5ജി വാങ്ങിക്കാം. 44000 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഫോണിന് ലഭ്യമാണ്. എന്നാൽ മാറ്റി വാങ്ങുന്ന പഴയ ഫോണിന്റെ പഴമയും ബ്രാൻഡും അനുസരിച്ച് ഈ എക്സ്ചേഞ്ച് മൂല്യത്തിൽ വ്യത്യാസം വരും. 2,268 രൂപയുടെ ഇഎംഐ ഓഫറും സാംസങ് എസ്25 എഡ്ജിന് ലഭ്യമാണ്.
സാംസങ് ഗാലക്സി എസ്25 എഡ്ജ് ഫീച്ചറുകൾ
ഡിസൈനിലൂടെ വിപണി ശ്രദ്ധ പിടിച്ചുപറ്റാൻ സാംസങ് അവതരിപ്പിച്ച സ്മാർട്ട് ഫോണാണിത്. സാംസങ് ഗാലക്സി എസ്25 എഡ്ജിന്റെ ഓരോ സവിശേഷതകളും ഇവിടെ നൽകുന്നു.
- ഡിസൈൻ: 163 ഗ്രാം ഭാരമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. 5.8mm കനമാണ് വരുന്നത്. ടൈറ്റാനിയം ഫ്രെയിമിലാണ് ഫോൺ നിർമിച്ചിട്ടുള്ളത്.
- ഡിസ്പ്ലേ: 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.
- ക്യാമറ: സാംസങ്ങിന്റെ ഗാലക്‌സി AI സപ്പോർട്ടുള്ള സ്മാർട്ട് ഫോണാണിത്. സാംസങ് എസ്25 എഡ്ജ് 5ജിയിൽ 12MP അൾട്രാ-വൈഡ് ക്യാമറയും, 200MP പ്രൈമറി സെൻസറുമുള്ള ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. ഫോണിന് മുൻവശത്ത് 12 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയുണ്ട്.
- പ്രോസസർ: ഗാലക്സി എസ്25 അൾട്രായിലുള്ള സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് തന്നെയാണ് എസ്25 എഡ്ജിലുമുള്ളത്.
- ബാറ്ററി: സാംസങ് ഗാലക്സി എസ് 25 എഡ്ജിജിൽ 25W വയർഡ് ചാർജിംഗ് സപ്പോർട്ടുണ്ട്. 3,900mAh ബാറ്ററിയാണ് ഫോണിന്റെ ഹൈലൈറ്റ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
