ഈ വിലയിൽ Samsung Galaxy പ്രീമിയം ഫോൺ കിട്ടിയാൽ പിന്നെന്ത് ആലോചിക്കാൻ!
പുതുപുത്തൻ സ്മാർട്ട് ഫോൺ വാങ്ങി പുതുവർഷം വരവേൽക്കാം. ഇതിനായി Samsung Galaxy പ്രീമിയം സ്മാർട്ട് ഫോണിന് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ആമസോണിലാണ് പ്രീമിയം ഫോണിന് കിഴിവ്. ഇത് പരിമിതകാലത്തേക്കുള്ള ഡീലാണ്. എങ്കിലും ട്രിപ്പിൾ റിയർ ക്യാമറ ഫോൺ ഇത്ര വിലക്കുറവിൽ ലഭിച്ചാൽ നിങ്ങൾക്ക് വിട്ടുകളയാനാവില്ല.
SurveySamsung Galaxy S25 5G Deal Price
12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിനാണ് ഇളവ്. ആമസോൺ ഇതിന് 15,000 രൂപയുടെ ഇളവ് അനുവദിച്ചു.
ഐസി ബ്ലൂ കളറിലുള്ള 256ജിബി ഫോണിന് 80000 രൂപയ്ക്ക് മുകളിലാണ് സാധാരണ വില. എന്നാൽ ആമസോണിൽ ഇപ്പോൾ വെറും 65,988 രൂപയ്ക്ക് ലഭിക്കും. 1500 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. ഇതിലൂടെ നിങ്ങൾക്ക് സാംസങ് ഗാലക്സി എസ്25 5ജി ഹാൻഡ്സെറ്റ് 64000 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്.

51,450 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ നിങ്ങൾക്ക് മറ്റൊന്ന് ചിന്തിക്കാനുണ്ടാകില്ല. കാരണം ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് സീരീസിലുൾപ്പെട്ട ബേസിക് മോഡലാണ് എസ്25 5ജി. 50000 രൂപ റേഞ്ചിൽ ഫോണിന്റെ വിലയെത്തുന്നത് വളരെ വിരളമായ ഓഫറായതിനാലാണ്. ഇതിനെല്ലാം പുറമെ ഐസി ബ്ലൂ ഫോണിന് ആമസോൺ 2,320 രൂപയുടെ ഇഎംഐ ഡീലും അനുവദിച്ചിരിക്കുന്നു.
ശ്രദ്ധിക്കേണ്ടത് ഈ ഓഫർ ഐസി ബ്ലൂ കളറിലുള്ള സാംസങ് ഗാലക്സി എസ്25 5ജിയ്ക്ക് മാത്രമാണ്. ഇതേ സ്റ്റോറേജ് വരുന്ന മറ്റ് കളർ വേരിയന്റുകൾക്കും ഓഫറുണ്ട്. അതെങ്ങനെയെന്ന് ഞങ്ങൾ പറഞ്ഞുതരാം.
നേവി കളർ ഗാലക്സി എസ്25 5ജി: Rs 69,000
സിൽവർ ഷാഡോ ഗാലക്സി എസ്25 5ജി: Rs 66,599
സാംസങ് ഗാലക്സി എസ്25 5ജി സ്പെസിഫിക്കേഷൻസ്
സാംസങ് ഗാലക്സി എസ്25 5ജിയിൽ 6.2 ഇഞ്ച് അമോലെഡ് പാനലുണ്ട്. ഇതിന്റെ സ്ക്രീൻ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിലുള്ളത്.
ഇത് 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും പിന്തുണയ്ക്കുന്നു. സ്മാർട്ട് ഫോണിൽ 4,000 എംഎഎച്ച് ബാറ്ററിയും കൊടുത്തിട്ടുണ്ട്. ഈ സ്മാർട്ട് ഫോൺ 25W വയർഡ് സപ്പോർട്ടും 15W വയർലെസ് ചാർജിംഗ് സപ്പോർട്ടും തരുന്നു.
ക്യാമറയിലേക്ക് വന്നാൽ ഫോണിൽ 50MP മെയിൻ സെൻസറാണുള്ളത്. ഇതിൽ 12MP അൾട്രാവൈഡ് സെൻസറും, 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 10MP ടെലിഫോട്ടോ ലെൻസുമുണ്ട്. സെൽഫികൾക്കായി, ഫോണിൽ 12MP ഫ്രണ്ട് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile