സാംസങ് ആരാധകർ കാത്തിരുന്ന ആവേശകരമായ ഓഫർ ഇതാ എത്തിക്കഴിഞ്ഞു. കരുത്തനായ Samsung Galaxy S25 5G ഇപ്പോൾ വിലക്കുറവിൽ ആമസോണിൽ വാങ്ങാം. ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച കിഴിവ് ആമസോൺ അനുവദിച്ചിരിക്കുന്നു. 50MP ട്രിപ്പിൾ ക്യാമറ സെറ്റപ്പും അതിവേഗ 5G പെർഫോമൻസുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്.
ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഇഎംഐ ഡീലും ആമസോണിൽ ഇപ്പോൾ ലഭ്യമാണ്. സാംസങ് ഗാലക്സി എസ്25 5ജിയുടെ പ്രീമിയം സവിശേഷതകളും തകർപ്പൻ ഓഫറുകളും അറിയാം.
80,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്25 5ജി ഇന്ത്യയിൽ പുറത്തിറക്കിയത്. മിന്റ് നിറത്തിലുള്ള 12ജിബി, 256 ജിബി സ്റ്റോറേജ് ഫോണിന് ഫ്ലിപ്കാർട്ടിൽ ഇതേ വില തന്നെയാണ് ഇപ്പോഴുള്ളത്. ആമസോണിൽ സ്മാർട്ട് ഫോൺ 63,550 രൂപയ്ക്ക് വിൽക്കുന്നു.
43150 രൂപയുടെ എക്സ്ചേഞ്ച് ഡീലും സാംസങ് ഗാലക്സി എസ്25 5ജിയ്ക്ക് ലഭ്യമാണ്. 1,906 രൂപയുടെ ആമസോൺ ക്യാഷ്ബാക്ക് ഡീൽ സാംസങ് ഫോണിന് ഇപ്പോൾ ലഭ്യമാണ്. 62000 രൂപ റേഞ്ചിൽ ഫോൺ വാങ്ങിക്കാം. 2,234 രൂപയ്ക്ക് നിങ്ങൾക്ക് വേണമെങ്കിൽ ഇഎംഐയിലും സാംസങ് സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാം.
Also Read: മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും
2. പ്രോസസർ: സ്മാർട്ട് ഫോണിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഉപയോഗിക്കുന്നത്. 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു. ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസ് തരുന്നതിനാൽ വലിയ മൾട്ടിടാസ്കിംഗിനും ഗെയിമിങ്ങിനും അനുയോജ്യമായ പ്രീമിയം സാംസങ് ഡിവൈസാണിത്.
3. ക്യാമറ: ക്യാമറയിലേക്ക് വന്നാൽ ഫ്ലാഗ്ഷിപ്പിലുള്ള ക്വാഡ് ക്യാമറ യൂണിറ്റോ, 200 എംപി സെൻസറോ സ്റ്റാൻഡേർഡ് മോഡലില്ല. പകരം ഗാലക്‌സി എസ് 25 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണുള്ളത്. ഇതിൽ 50MP പ്രൈമറി സെൻസർ, 12MP അൾട്രാവൈഡ്, 10MP ടെലിഫോട്ടോ ക്യാമറ ഉൾപ്പെടുന്നു. സെൽഫ് പോർട്രെയ്‌റ്റുകൾക്കും വീഡിയോ ചാറ്റുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയും സാംസങ് എസ്25 5ജിയ്ക്കുണ്ട്.
4. ബാറ്ററി: 4,000 mAh ആണ് സ്മാർട്ട് ഫോണിലെ ബാറ്ററി. ഇത് 25 W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.