Samsung Galaxy S24 Ultra വിൽപ്പനയിൽ Best ഫോണല്ല, പിന്നിലാക്കിയതാര്?

HIGHLIGHTS

Best Selling സ്മാർട്ഫോണുകളുടെ ആദ്യ മൂന്ന് സ്ഥാനവും ഒറ്റ കമ്പനി കൊണ്ടുപോയി

ഗാലക്സി S24 അൾട്രാ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഫോണല്ലെങ്കിൽ പിന്നാരാണെന്നോ?

ഒന്നാം സ്ഥാനം പിടിക്കാനായില്ലെങ്കിലും സാംസങ്ങിന് ആൻഡ്രോയിഡ് ഫോണുകൾക്കിടയിൽ വിപണി പിടിക്കാനായി

Samsung Galaxy S24 Ultra വിൽപ്പനയിൽ Best ഫോണല്ല, പിന്നിലാക്കിയതാര്?

2024-ൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച സ്മാർട്ഫോൺ Samsung Galaxy S24 Ultra അല്ല. Best Selling സ്മാർട്ഫോണുകളുടെ ആദ്യ മൂന്ന് സ്ഥാനവും ഒറ്റ കമ്പനി കൊണ്ടുപോയി. എന്നാലും ആദ്യ 10 ഫോണുകളുടെ ലിസ്റ്റിൽ സാംസങ്ങിന്റെ 2024-ലെ ഫ്ലാഗ്ഷിപ്പ് ഇടംപിടിച്ചിട്ടുണ്ട്.

Digit.in Survey
✅ Thank you for completing the survey!

സാംസങ്ങാണ് ആൻഡ്രോയിഡിലെ രാജാവ്. ഗാലക്സി S24 അൾട്രാ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഫോണല്ലെങ്കിൽ പിന്നാരാണെന്നോ?

ഏറ്റവുമധികം വിറ്റഴിച്ച ഫോൺ

കടന്നുപോയ വർഷം ഏറ്റവുമധികം വിറ്റഴിച്ച ഫോൺ ആപ്പിളിന്റേത് തന്നെ. കൗണ്ടർപോയിന്റ് റിസർച്ച് പ്രകാരമുള്ള റിപ്പോർട്ടാണിത്. 2024ൽ ലോകമൊട്ടാകെയായി ഏറ്റവുമധികം വിറ്റഴിഞ്ഞ സ്മാർട്ട്‌ഫോൺ iPhone 15 ആണ്. ഐഫോൺ 15 സീരീസ് തന്നെയാണ് ബെസ്റ്റ് സെല്ലിങ്ങിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും എത്തിയത്. അതും ഐഫോൺ 16 വന്നതിന് ശേഷവും ഡിമാൻഡ് കൂടുതൽ ഐഫോൺ 15-ന് തന്നെയായിരുന്നു.

ഐഫോൺ 15 ആദ്യ സ്ഥാനത്തും iPhone 15 Pro Max, iPhone 15 Pro എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലും ഇടം പിടിച്ചു. ഇതിൽ ശ്രദ്ധിക്കേണ്ടത് ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പായ ഐഫോൺ 15 പ്രോ മാക്സ് രണ്ടാം സ്ഥാനത്ത് എത്തിയെന്നതാണ്. സാംസങ്ങിന് മുകളിൽ ആപ്പിളിന്റെ ചൈതന്യം വിട്ടുപോകുന്നു എന്നുള്ള ആരോപണങ്ങൾക്ക് മറുപടിയാണ് വിൽപ്പനയിലെ ഈ കൊയ്ത്ത്.

Samsung Galaxy S24 Ultra ആരാധകർ നിരാശപ്പെടേണ്ട…

ഒന്നാം സ്ഥാനം പിടിക്കാനായില്ലെങ്കിലും സാംസങ്ങിന് ആൻഡ്രോയിഡ് ഫോണുകൾക്കിടയിൽ വിപണി പിടിക്കാനായി. കാരണം, ആദ്യ പത്തിൽ ആപ്പിളിനെ കൂടാതെ ഇടംപിടിച്ചത് സാംസങ് മാത്രമാണ്.

Also Read: WOW! ആദായ വിൽപ്പനയോ! iPhone 15 60000 രൂപയ്ക്ക് താഴെയെത്തി, 10000 രൂപയ്ക്ക് ഗഡുവായും വാങ്ങാം

samsung galaxy s24 ultra
samsung galaxy s24 ultra

വൺപ്ലസ്, ഐഖൂ, ഷവോമി ബ്രാൻഡുകൾക്കൊന്നും സാംസങ്-ആപ്പിൾ ആധിപത്യം നേരിടാൻ സാധിച്ചില്ലെന്ന് പറയേണ്ടി വരും. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകളുടെ റാങ്കിങ്ങിൽ ആപ്പിളും സാംസംഗും പൂർണ ആധിപത്യം സ്ഥാപിച്ചെടുത്തിരിക്കുകയാണ്.

iPhone 15 vs Samsung Galaxy S24 Ultra

യുഎസും ചൈനയും പോലുള്ള രാജ്യങ്ങളാണ് സ്മാർട്ഫോണുകളുടെ പ്രധാന വിപണി. ഇവിടെ ഐഫോൺ 15-നാണ് വൻ ഡിമാൻഡ്. ഇത് തന്നെയാണ് ആപ്പിളിന്റെ മേൽക്കോയ്മയ്ക്കും കാരണം. മൊത്തം ആഗോള വിൽപ്പനയുടെ പകുതിയോളം വിപണിയും ഈ രണ്ട് രാജ്യങ്ങളിലാണ് നടക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ടോപ് ഫോൺ ലിസ്റ്റിൽ ആദ്യ അഞ്ചിലും ഐഫോണെത്തി. ഇതാദ്യമായാണ് ഇന്ത്യൻ വിപണി ആപ്പിൾ ഡിവൈസുകൾക്ക് ഇത്രയും മുൻഗണന നൽകുന്നത്.

Samsung Galaxy S24 Ultra പട്ടികയിൽ ഏഴാം സ്ഥാനത്താണുള്ളത്. ജെൻ എഐ സപ്പോർട്ടോട് കൂടി ചാറ്റ് അസിസ്റ്റ്, സർക്കിൾ ടു സെർച്ച് തുടങ്ങിയ സംവിധാനങ്ങളെല്ലാമുള്ള ഫ്ലാഗ്ഷിപ്പ് മോഡലാണിത്.

നാലാം സ്ഥാനത്ത് സാംസങ്ങിന്റെ Galaxy A15 സ്മാർട്ഫോണാണ് ഇടം പിടിച്ചത്. ഇത് ബജറ്റ് കസ്റ്റമേഴ്സിന്റെ പ്രിയപ്പെട്ട സാംസങ് മോഡലുമാണ്. ലോകത്ത് ഏറ്റവുമധികം വിറ്റഴിച്ച 10 സ്മാർട്ഫോൺ മോഡലുകളിതാ…

Best Selling ഫോണുകൾ

ടോപ് 1: ഐഫോൺ 15
ടോപ് 2: ഐഫോൺ 15 പ്രോ മാക്സ്
ടോപ് 3: ഐഫോൺ 15 പ്രോ
ടോപ് 4: സാംസങ് ഗാലക്സി A15 5G
ടോപ് 5: ഐഫോൺ 15 പ്രോ മാക്സ്
ടോപ് 6: സാംസങ് ഗാലക്സി A15 4G
ടോപ് 7: സാംസങ് ഗാലക്സി S24 അൾട്രാ
ടോപ് 8: ഐഫോൺ 14
ടോപ് 9: ഐഫോൺ 16 പ്രോ
ടോപ് 10: സാംസങ് ഗാലക്സി A05

samsung galaxy s24 ultra
10 ബെസ്റ്റ് സെല്ലിങ് ഫോണുകൾ

2018-ന് ശേഷം ആദ്യമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പട്ടികയിലേക്ക് S സീരീസ് തിരിച്ചെത്തിയിരിക്കുന്നു. ഇത് ശരിക്കും സാംസങ്ങിന് ആശ്വാസകരമായ വാർത്തയാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo