7 വർഷത്തേക്ക്… ഇങ്ങനെ ഇതാദ്യം! Samsung Galaxy S24 പ്രീ ബുക്കിങ് ഓഫറുകളും…| TECH NEWS

HIGHLIGHTS

ഇതാ Samsung Galaxy S24 ലോഞ്ച് ചെയ്യുകയാണ്

ഗാലക്സി S24 വൻ രീതിയിൽ പ്രീ ബുക്ക് ചെയ്യപ്പെടാൻ കാരണമുണ്ട്

നിരവധി ഓഫറുകളാണ് പ്രീ ബുക്കിങ് കസ്റ്റമേഴ്സിന് ലഭിക്കുന്നത്

7 വർഷത്തേക്ക്… ഇങ്ങനെ ഇതാദ്യം! Samsung Galaxy S24 പ്രീ ബുക്കിങ് ഓഫറുകളും…| TECH NEWS

ജനുവരി 17ന് Samsung Galaxy S24 ലോഞ്ച് ചെയ്യുകയാണ്. 2024 കാത്തിരിക്കുന്ന പ്രീമിയം ഫോണാണിത്. ഇതിനകം ഫോണിന്റെ ഫീച്ചറുകളും മറ്റും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. കൂടാതെ ഫോണിന്റെ പ്രീ ബുക്കിങ്ങും തകൃതിയായി മുന്നോട്ട് പോകുകയാണ്.

Digit.in Survey
✅ Thank you for completing the survey!

സാംസങ് ഗാലക്സി എസ്24 പ്ലസ്, എസ്24 അൾട്രാ, S24 എന്നീ ഫോണുകളാണ് ഈ സീരീസിലുള്ളത്. ഇപ്പോഴിതാ സാംസങ് തങ്ങളുടെ S24 സീരീസിൽ നിരവധി സർപ്രൈസുകളാണ് വച്ചിട്ടുള്ളത്. അത് മികച്ച ഫീച്ചറുകളിൽ മാത്രമല്ല. സാംസങ് ഗാലക്സി എ24ന്റെ സോഫ്റ്റ് വെയർ അപ്ഡേറ്റുകളിലും സർപ്രൈസ് പ്രതീക്ഷിക്കാം.

Samsung Galaxy S24 ബുക്കിങ് ഓഫറുകൾ

സാംസങ് ഗാലക്സി എ24ൽ വരുന്ന ഫീച്ചറുകളെ കുറിച്ച് അറിയാം. അതിന് മുമ്പ് ഫോണിന്റെ റെക്കോഡ് പ്രീ ബുക്കിങ്ങിനെ കുറിച്ച് അറിയാം.

Samsung Galaxy S24 Ultra live images leaked, revealed these design changes
Credit: SamMobile

ഫോൺ വൻതോതിൽ ബുക്ക് ചെയ്യപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. പ്രീ ബുക്കിങ്ങിൽ സാംസങ് അപ്രതീക്ഷിത ഓഫറുകളാണ് നൽകുന്നത്. യൂറോപ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും ഗാലക്സി S24 വൻ രീതിയിൽ പ്രീ ബുക്ക് ചെയ്യപ്പെടാൻ കാരണമുണ്ട്.
ഓർഡർ ചെയ്യുന്ന ഫോണിൽ നിന്നും കൂടിയ സ്റ്റോറേജുകളാണ് കസ്റ്റമേഴ്സിന് ലഭിക്കുന്നത്.

അതായത് 128 GB സ്റ്റോറേജ് ഓർഡർ ചെയ്യുമ്പോൾ 256 GB ലഭിക്കും. അൾട്രാ ഫോണുകളിൽ 512 GB ബുക്ക് ചെയ്താൽ 1 TB വേരിയന്റും ലഭിക്കും. എന്നാൽ ഇന്ത്യക്കാർക്ക് ഈ ഓഫർ ലഭ്യമാണോ എന്നതിൽ വ്യക്തതയില്ല.

കൂടാതെ, പഴയ ഫോണോ ടാബ്ലെറ്റോ മാറ്റി വാങ്ങുന്നവർക്കും ഓഫറുണ്ടെന്നാണ് റിപ്പോർട്ട്. ഇങ്ങനെ എക്സ്ചേഞ്ച് ഓഫറിൽ 9,000 രൂപയുടെ ബോണസ് ലഭിക്കുമെന്ന് പറയുന്നു. എന്നാൽ തെരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമായിരിക്കും ഓഫറെന്നാണ് സൂചന.

Samsung Galaxy S24 ലോഞ്ച്

7 വർഷത്തേക്ക് Samsung Galaxy S24 ഓഫർ

സാംസങ് ഗാലക്‌സി എസ് 24 സീരീസിന്റെ സോഫ്റ്റ്‌വെയറിലാണ് സർപ്രൈസ് കൊണ്ടുവരുന്നത്. ഇതുവരെ ഒരു ആൻഡ്രോയിഡ് ഫോൺ ഇത്തരത്തിൽ സർപ്രൈസ് നൽകുന്നത് വിരളമാണ്. വരാനിരിക്കുന്ന ഗൂഗിൾ പിക്സൽ 8ൽ ഇതുണ്ടാകുമെന്ന് ഗൂഗിൾ അറിയിച്ചിരുന്നു. എന്നാൽ പിക്സൽ 8 വരാൻ ഇനിയും മാസങ്ങളെടുക്കും.

എന്താണ് S24-ന്റെ പ്രഖ്യാപനം?

ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഗാലക്സ് S24ൽ ലഭിക്കും. ഇത് ആൻഡ്രോയിഡ്, വൺ യുഐ അപ്‌ഡേറ്റുകളായിരിക്കും. മുമ്പ് വന്ന ഗാലക്സി S23യിൽ നാല് വർഷത്തെ അപ്ഡേറ്റുകളായിരുന്നു ഉണ്ടായിരുന്നത്.

READ MORE: Amazon Offer 2024: 4000 രൂപയുടെ കൂപ്പണും എസ്ബിഐ ഓഫറും! OnePlus 11 5G വില കുറച്ച് വാങ്ങാം

ആൻഡ്രോയിഡ് ജനറേഷൻ അപ്‌ഗ്രേഡുകളാണ് നാല് വർഷത്തേക്ക് ലഭിക്കുക. കൂടാതെ, അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിലുണ്ടായിരുന്നു. പുതുവർഷത്തിൽ പുതിയ ഫോൺ വാങ്ങുന്നവരുടെ ചോയിസാണ് സാംസങ് ഗാലക്സി എസ്24. ഫോണിന്റെ ഡിസൈനും ക്യാമറ ഫീച്ചറുകളുമെല്ലാം മുൻഗാമിയേക്കാൾ ഉഗ്രനായിരിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo