Happy Onam Shopping: എല്ലാവരുടെയും ഫേവറിറ്റ് Samsung Galaxy പ്രീമിയം ഫോൺ 45000 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം…

HIGHLIGHTS

128 ജിബി സ്റ്റോറേജുള്ള സാംസങ് ഗാലക്സി എസ്24 5ജിയ്ക്ക് ഒറിജിനൽ വില 74,999 രൂപയാണ്

8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്

ഫോണിൽ എക്സിനോസ് 2400 പ്രോസസറാണുള്ളത്

Happy Onam Shopping: എല്ലാവരുടെയും ഫേവറിറ്റ് Samsung Galaxy പ്രീമിയം ഫോൺ 45000 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം…

Happy Onam Shopping: ഇപ്പോൾ നിങ്ങൾക്ക് Samsung Galaxy പ്രീമിയം ഫോൺ വിലക്കുറവിൽ വാങ്ങാം. 8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്. ആംബെർ യെല്ലോ കളറിലുള്ള Samsung S24 5G സ്മാർട്ഫോണിനാണ് ഇപ്പോൾ കിഴിവ്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S24 5G: ഓഫർ

128 ജിബി സ്റ്റോറേജുള്ള സാംസങ് ഗാലക്സി എസ്24 5ജിയ്ക്ക് ഒറിജിനൽ വില 74,999 രൂപയാണ്. 39 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ഇതിന് ആമസോൺ അനുവദിച്ചിരിക്കുന്നത്. 45,850 രൂപയാണ് ഇപ്പോൾ ആമസോണിലെ വില. ഇത് ബാങ്ക് ഓഫറോ, ക്യാഷ്ബാക്കോ ഉൾപ്പെടുത്താതെയുള്ള വിലയാണിത്.

നിലവിൽ ബാങ്ക് ഡിസ്കൌണ്ട് നൽകുന്നില്ല. എന്നാൽ ആമസോൺ പേ ഉപയോഗിക്കുകയാണെങ്കിൽ, 1,375 രൂപ വരെ ക്യാഷ്ബാക്ക് നേടാം. 2,212 രൂപയ്ക്ക് ഇഎംഐ ഡീലും ആമസോൺ അനുവദിച്ചിട്ടുണ്ട്.

samsung galaxy s24 5g

സാംസങ് ഗാലക്സി എസ്24 5ജി: സ്പെസിഫിക്കേഷൻ

സാംസങ് ഗാലക്സി എസ് 24 5ജി ഫോണിന് 6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണുള്ളത്. 2340 x 1080 FHD+ റെസല്യൂഷൻ ഇതിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഇതിന്റെ സ്ക്രീനിനുണ്ട്.

ഈ സാംസങ് ഗാലക്സി സ്മാർട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. ഇതിൽ 50MP പ്രൈമറി ക്യാമറയാണുള്ളത്. 12MP അൾട്രാ-വൈഡ് ക്യാമറയും, 10MP ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. ഈ ടെലിഫോട്ടോ ക്യാമറയ്ക്ക് 3x ഒപ്റ്റിക്കൽ സൂം കപ്പാസിറ്റി വരുന്നു. ഫോണിന് മുന്നിൽ 12MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

ഫോണിൽ എക്സിനോസ് 2400 പ്രോസസറാണുള്ളത്. ഈ പ്രോസസർ വേഗമേറിയതും ശക്തവുമായ പെർഫോമൻസ് ഉറപ്പ് നൽകുന്നു. ഇതിൽ 4,000 mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. ഫോൺ 25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഇതിൽ വയർലെസ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നതാണ്.

IP68 റേറ്റിങ്ങുള്ളതിനാൽ പൊടിയും വെള്ളവും ഫലപ്രദമായി പ്രതിരോധിക്കും. സ്മാർട്ഫോണിന് 5G കണക്റ്റിവിറ്റി, Wi-Fi 6E, ബ്ലൂടൂത്ത് 5.3 ഫീച്ചറുണ്ട്. സാംസങ് ഗാലക്സി AI സപ്പോർട്ടിലൂടെ സർക്കിൾ ടു സെർച്ച് ഉൾപ്പെടെയുള്ള ഫീച്ചറും ഇതിനുണ്ട്. കൂടാതെ ലൈവ് ട്രാൻസ്ലേറ്റ് പോലുള്ള AI ഫീച്ചറുകളും ലഭിക്കും. അലുമിനിയം ഫ്രെയിമിലാണ് ഗാലക്സി എസ്24 ബേസിക് വേരിയന്റിനുണ്ട്. ഫോണിനെ പോറലിൽ നിന്ന് സംരക്ഷിക്കാനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ കൊടുത്തിരിക്കുന്നു.

Also Read: New iPhone: എല്ലാ iPhone 17 സീരീസുകളും ഇന്ത്യയിൽ, അമേരിക്കക്ക് TATA നിർമിച്ച് നൽകും!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo