സാംസങ്ങ് ഗാലക്സി S20 FE 5G ഫോണുകളുടെ സെയിൽ ആരംഭിച്ചു

സാംസങ്ങ് ഗാലക്സി S20 FE 5G ഫോണുകളുടെ സെയിൽ ആരംഭിച്ചു
HIGHLIGHTS

Samsung Galaxy S20 FE 5G എന്ന സ്മാർട്ട് ഫോണുകൾ ആമസോണിൽ സെയിലിനു എത്തിയിരിക്കുന്നു

Snapdragon 865 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്

കൂടാതെ 5ജി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു്

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു  .Samsung Galaxy S20 FE 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ  വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്  . ഈ സ്മാർട്ട് ഫോണുകൾ മാർച്ച് 31നു മുതൽ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുന്നതാണ്  .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 5ജി സപ്പോർട്ടും കൂടാതെ Snapdragon 865 പ്രോസ്സസറുകളും ലഭ്യമാകുന്നതാണു് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റും ഈ ഫോണുകളുടെ മറ്റൊരു പ്രധാന ഫീച്ചറുകളിൽ എടുത്തു പറയേണ്ടതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128  ജിബി സ്റ്റോറേജിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

കൂടാതെ  Snapdragon 865 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾ Android 11 ന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

12 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുകൾ + 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4,500mAhന്റെ ബാറ്ററി (supports 15W fast wireless charging ) ലൈഫിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .വിലനോക്കുകയാണെങ്കിൽ 55,999 രൂപയാണ് 8 ജിബി റാം വേരിയന്റുകൾക്ക് വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo