സാംസങ്ങിന്റെ ഗാലക്സി S10e സ്മാർട്ട് സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ നോക്കാം
സാംസങ്ങിന്റെ ഏറ്റവും പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ എത്തി
Surveyഈ വർഷം സാംസങ്ങിന്റെതായി പുറത്തിറക്കിയിരിക്കുന്ന മൂന്നു സ്മാർട്ട് ഫോണുകളാണ് സാംസങ്ങ് ഗാലക്സി S10 ,സാംസങ്ങ് ഗാലക്സി S10 പ്ലസ് സാംസങ്ങിന്റെ ഗാലക്സി S10e എന്നി സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇന്ത്യൻ വിപണിയിലും ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുകയാണ് .ഈ മൂന്നു മോഡലുകളിൽ ഏറ്റവും കുറഞ്ഞ മോഡലുകളാണ് സാംസങ്ങ് ഗാലക്സി S10 e എന്ന മോഡലുകൾ .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .
5.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .പഞ്ചു ഹോൾ ഇൻഫിനിറ്റി O ഡിസ്‌പ്ലേയാണുള്ളത് .കൂടാതെ 19.9 ഡിസ്‌പ്ലേ റേഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾ കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ ഇന്ത്യൻ വിപണിയിലെ എഡിഷനുകളിൽ ഇത് Exynos 9820 പ്രോസസറുകളാണ് എത്തുന്നത് .രണ്ടു വേരിയന്റുകൾ പുറത്തിറങ്ങിയിരുന്നു .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 8 ജിബിയുടെ റാംമ്മിൽ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ഫാസ്റ്റ് വയർലെസ്സ് ചാർജിങ് 2.0 സപ്പോർട്ടോടുകൂടിയ 3,100mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .12 + 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .സ്ലൈഡ് ഫിംഗർ പ്രിന്റ് സ്കാനർ ആണ് ഈ മോഡലുകൾക്കുള്ളത് .ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുകയാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 55,900 രൂപയാണ് 128ജിബിയുടെ റാം വേരിയന്റുകൾക്ക് വരുന്നത് .ഉടൻ തന്നെ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ എത്തുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile

