പൊളിച്ചടുക്കി 8K വീഡിയോ സപ്പോർട്ടുമായി സാംസങ്ങിന്റെ ഗാലക്സി S 10 എത്തുന്നു
പുതിയ രൂപത്തിലും ഭാവത്തിലും സാംസങ്ങിന്റെ ഗാലക്സി S10 സ്മാർട്ട് ഫോണുകൾ
Surveyസാംസങ്ങിന്റെ ഗാലക്സി S9 എന്ന മോഡലുകൾക്ക് ശേഷം പുറത്തിറങ്ങുന്ന പുതിയ മോഡലുകളാണ് സാംസങ്ങ് ഗാലക്സി S10 കൂടാതെ S10 പ്ലസ് എന്നി മോഡലുകൾ .ഇതുവരെ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളിൽ ലഭിക്കാത്ത സവിശേഷതകളുമായിട്ടാണ് ഗാലക്സി S10 സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നത് .അതിൽ എടുത്തുപറയേണ്ട ചില സവിശേഷതകളുണ്ട് .ഇൻഫിനിറ്റി ഓ Notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 8കെ വീഡിയോ സപ്പോർട്ട് ഇതിൽ എടുത്തുപറയേണ്ട ഒരു ഘടകം തന്നെയാണ് .Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Exynos 9820 എന്നിവയിലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .
ക്യാമറകളുടെ കാര്യത്തിലും മുന്നിൽ തന്നെയാണ് .3 പിൻ ക്യാമറകളാണ് സാംസങ്ങ് ഗാലക്സി S 10 സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ സാംസങിന്റെ ഗാലക്സി S10 പ്ലസ് സ്മാർട്ട് ഫോണുകളും ഇതിനോടൊപ്പം പുറത്തിറങ്ങുന്നുണ്ട് .ഡിസ്‌പ്ലേയിലും ക്യാമറകളിലും മികവുപുലർത്തിയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .ഇതിന്റെ വിലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .എന്നാൽ കഴിഞ്ഞ ദിവസ്സം സാംസങ്ങ് ഫോൾഡിങ് സ്മാർട്ട് ഫോണുകളുടെ ഒരു വീഡിയോ ഷെയർ ചെയ്യുകയുണ്ടായി .അടുത്ത വർഷം സാംസങ്ങിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം .
സാംസങ്ങിന്റെ ഇനി വരാനിരിക്കുന്ന മോഡലുകൾ
മടക്കാവുന്ന ഫോൾഡബിൾ സ്മാർട്ട് ഫോണുകളാണ് ഇനി സാംസങ്ങിൽ നിന്നും വരാനിരിക്കുന്നത് .സാംസങ്ങ് ഗാലക്സി F ഫോൾഡബിൾ സ്മാർട്ട് ഫോൺ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് .മടക്കി കൈയ്യിൽ വെക്കാവുന്ന തരത്തിലുള്ള മോഡലുകളാണ് ഇത് .എന്നാൽ നേരത്തെ തന്നെ സാംസങ്ങിൽ നിന്നും ഫോൾഡബിൽ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയട്ടുണ്ട് .ഇപ്പോൾ പുതിയ ടെക്നോളജിയിലാണ് ഗാലക്സി F സീരിയസ്സുകൾ പുറത്തിറങ്ങുന്നത് .
7.3 ഇഞ്ചിന്റെ രണ്ടു സ്‌ക്രീനുകളിലായാണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .1536×2152 പിക്സൽ റെസലൂഷനോടെയാണ് ഇത് എത്തുന്നത് .ഡിസ്‌പ്ലേയ്ക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഗാലക്സി F സീരിയസുകൾ എത്തുന്നത് .21:9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഏകദേശ വില വരുന്നത് $1,800 ഡോളർവരെ വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
