സാംസങ്ങിന്റെ ഗാലക്സി നോട്ട് 9 എത്തുന്നത് AI ക്യാമറയിൽ

സാംസങ്ങിന്റെ ഗാലക്സി നോട്ട് 9 എത്തുന്നത് AI ക്യാമറയിൽ
HIGHLIGHTS

പുതിയ മോഡലുകളുമായി സാംസങ്ങ് എത്തുന്നു

 

സാംസങ്ങിന്റെ നോട്ട് സീരിയസ്സിലെ ഏറ്റവും പുതിയ മോഡലാണ് ഗാലക്സി നോട്ട് 9 എന്ന മോഡൽ .എന്നാൽ കഴിഞ്ഞ ദിവസ്സം ഈ ഫോണിനെക്കുറിച്ചുള്ള കുറച്ചു വിവരങ്ങൾ പുറത്തുവിടുകയുണ്ടായി .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളുടെ സവിശേഷതകളെക്കുറിച്ചാണ് .AI ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറകൾ പ്രവർത്തിക്കുന്നത് എന്നാണ് അവസാനം ലഭിക്കുന്ന വിവരങ്ങൾ .

എല്ലാ നോട്ട് സീരിയസ്സിലും ഉള്ളതുപോലെതന്നെ S-Pen ഇതിൽ ഉണ്ട് .6.3 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1440×2960 ന്റെ പിക്സൽ സ്ക്രീൻ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .6 ജിബിയുടെ റാംമ്മിൽ തന്നെയാകും ഈ ഫോണുകൾ പ്രവർത്തിക്കുക .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ടാകും .

ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയെണെങ്കിൽ Exynos 9810പ്രോസസറിലാണ് പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 8.1 ഓറിയോയിലാണ് ഇതിന്റെ ഓപറേറ്റിങ്‌ സിസ്റ്റം പ്രവർത്തിക്കുക . 4,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ഇതിന്റെ ക്യാമറകൾ ചിലപ്പോൾ 12 മെഗാപിക്സലിന്റെ പിൻ ക്യാമറയിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിലും ആണ് പുറത്തിറങ്ങുന്നത് .ഇതിന്റെ വിലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .ഈ വർഷം നോട്ട് 9 ഫോൺ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo