ഇന്ന് മാത്രം 13749 രൂപയ്ക്ക് ; ഗാലക്സി M32 ആദ്യ സെയിലിനു ഇന്ന് എത്തും
സാംസങ്ങിന്റെ ഗാലക്സി എം 32 ഫോണുകൾ സെയിലിനു എത്തുന്നു
64 മെഗാപിക്സൽ ക്വാഡ് ക്യാമറകളിൽ ആണ് ഈ ഫോണുകൾ ഏതുയിരിക്കുന്നത്
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ന് സെയിലിനു എത്തുന്നതാണ് .സാംസങ്ങ് ഗാലക്സി M32 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ആമസോൺ വഴി വാങ്ങിക്കുവാൻ സാധിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6000mah ബാറ്ററി ലൈഫിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 14999 രൂപയും കൂടാതെ 6ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .മറ്റു ഫീച്ചറുകൾ നോക്കാം .
Surveyസാംസങ്ങ് Galaxy M32 ഫീച്ചറുകൾ
6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റ് ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Mediatek Helio G80 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 11 ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റവും പ്രാവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്വാഡ് പിൻ ക്യാമറകളാണ് ഇതിനുള്ളത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6000mah (with 15W inbox charger) ബാറ്ററി ലൈഫിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 14999 രൂപയും കൂടാതെ 6ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ സെയിൽ ആരംഭിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
