64+8+5+5 ക്യാമറയിൽ ഗാലക്സി M31 അടുത്തയാഴ്ചയിൽ എത്തും ,വില 15999 ?
കൂടാതെ 6000 mah ന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാം
സാംസങ്ങിന്റെ ഗാലക്സി M30 കൂടാതെ സാംസങ്ങ് ഗാലക്സി M30S എന്നി സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറങ്ങുന്ന അടുത്ത സ്മാർട്ട് ഫോൺ ആണ് സാംസങ്ങിന്റെ ഗാലക്സി M31 എന്ന മോഡലുകൾ .ഒരുപാടു പുതിയ സവിശേഷതകൾ ഈ സ്മാർട്ട് ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഫെബ്രുവരി 25 നു ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .സാംസങ്ങിന്റെ ഗാലക്സി M30 കൂടാതെ സാംസങ്ങ് ഗാലക്സി M30S എന്നി സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയിഞ്ചിൽ പുറത്തിറങ്ങിയ മോഡലുകൾ ആയിരുന്നു .
Surveyഈ സ്മാർട്ട് ഫോണുകളും മിഡ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആയിരിക്കും .പോക്കോയുടെ X2 എന്ന സ്മാർട്ട് ഫോണുകളെ നേരിടാൻ തന്നെയാണ് സാംസങ്ങിന്റെ M31 എന്ന സ്മാർട്ട് ഫോണുകൾ എത്തുന്നത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷത ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം . ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ൽ ആണ് സാംസങ്ങ് ഗാലക്സി M31 ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
മറ്റൊരു സവിശേഷത എന്ന് പറയുന്നത് ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറകൾ തന്നെയാണ് .64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .സാംസങ്ങിന്റെ ഗാലക്സി M30S എന്ന സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകൾ ആയിരുന്നു നൽകിയിരുന്നത് .12999 രൂപയാണ് സാംസങ്ങ് ഗാലക്സി M30S എന്ന ഫോണുകളുടെ വിപണിയിലെ വില വരുന്നത് .
എന്നാൽ ഗാലക്സി M31 എന്ന ഫോണുകളും 20000 രൂപയ്ക്ക് താഴെ തന്നെ പ്രതീക്ഷിക്കാം .മറ്റൊരു സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ബാറ്ററികൾ ആണ് .6000mah ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .സാംസങ്ങിന്റെ ഗാലക്സി M30S എന്ന സ്മാർട്ട് ഫോണുകൾക്കും 6000mah ന്റെ ബാറ്ററി ലൈഫ് ആയിരുന്നു നൽകിയിരുന്നത് . കൂടാതെ ഫെബ്രുവരി 25 നു ഉച്ചയ്ക്ക് 12 മണിയ്ക്ക് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീഷിക്കുന്ന വിലയും 15999 രൂപയാണ് .
Experienced Social Media And Content Marketing Specialist View Full Profile
