ട്രിപ്പിൾ പിൻ ക്യാമറയിൽ എത്തിയ 1500 രൂപ ഡിസ്‌കൗണ്ടിൽ ഗാലക്സി M30 ഇന്ന് വാങ്ങിക്കാം

സാംസങ്ങിന്റെ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് ഗാലക്സി M20 കൂടാതെ സാംസങ്ങിന്റെ ഗാലക്സി M30 സ്മാർട്ട് ഫോണുകൾ .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ രണ്ടു സ്മാർട്ട് ഫോണുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ICICI കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1500 രൂപവരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ഇതിൽ ലഭ്യമാകുന്നതാണു് .

6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് . ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് എത്തിയിരിക്കുന്നത് .

 Exynos 7904 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .സാംസങ്ങ് ഗാലക്സി M20 മോഡലുകൾക്ക് നൽകിയിരിക്കുന്ന ഒരേ പ്രോസസറുകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Pie ൽ തന്നെയാണ് ഈ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .13 + 5 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

കൂടാതെ 5000Mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങ് ഗാലക്സി M20 മോഡലുകൾക്ക് 13 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ക്യാമറകളാണ് നൽകിയിരുന്നത് .എന്നാൽ M30 മോഡലുകൾക്ക് ഒരു 5 മെഗാപിക്സൽ കൂടി ലഭിക്കുന്നുണ്ട് .കൂടാതെ M20 മോഡലുകൾക്ക് 8 മെഗാപിക്സലിന്റെ സെൽഫി ആയിരുന്നു എങ്കിൽ ഇവിടെ 16 മെഗാപിക്സലിന്റെ ക്യാമറകൾ ലഭിക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :