Created Using AI
YouTube subscribers നെ വർധിപ്പിക്കാൻ എന്തെങ്കിലും ഷോർട്ട്സ് കട്ടുണ്ടോ എന്നാണോ ചിന്തിക്കുന്നത്! യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടാൻ കുറുക്കുവഴികളൊന്നുമില്ലെങ്കിലും ചില ട്രിക്കുകളും ടിപ്സുകളും പരീക്ഷിച്ച് നോക്കിയാൽ മതി. മികച്ച വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതുകൊണ്ട് മാത്രം നിങ്ങളുടെ ചാനലിലേക്ക് സബ്സ്ക്രൈബേഴ്സ് എത്തില്ല. SEO, പ്രമോഷൻ എന്നിവ ഫലപ്രദമായി ഉപയോഗിച്ചും പരിപാടികളുടെ സമയക്രമം നോക്കിയും നിങ്ങളുടെ യൂട്യൂബ് ചാനലിൽ കൂടുതൽ ആളുകളെ എത്തിക്കാം. YouTube ചാനലിലെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം സ്വാഭാവികവും സ്ഥിരതയാർന്നതുമായ രീതിയിൽ വർധിപ്പിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി അറിയാം.
യൂട്യൂബിൽ ഒരു ചാനൽ ആരംഭിക്കുന്നത് എളുപ്പമാണ്. എന്നാൽ ഒരു സ്ഥിരതയും ക്ഷമയുമുണ്ടെങ്കിൽ മാത്രമാണ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം വർധിക്കുകയുള്ളൂ.
നിങ്ങളുടെ വീഡിയോകൾ ഒരു വിഷയത്തിൽ കേന്ദ്രീകരിക്കുകയാണെങ്കിൽ, കൃത്യമായി അതിനായുള്ള കാഴ്ചക്കാരിലേക്ക് എത്തും. ഉദാഹരണത്തിന് ടെക്നോളജി, പാചകം, വിദ്യാഭ്യാസം, യാത്ര, കോമഡി, ഗെയിമിംഗ്, ഫുഡ് തുടങ്ങി പ്രത്യേക വിഷയങ്ങൾ തെരഞ്ഞെടുക്കാം.
Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?
മികച്ച ഓഡിയോ ക്വാളിറ്റി, 1080p വീഡിയോ റെസല്യൂഷൻ, വീഡിയോയുടെ തുടക്കത്തിൽ ഹൈ ക്വാളിറ്റി കൊടുക്കുന്നതും മികച്ച വ്യൂവേഴ്സിനെ കിട്ടാനും സബ്സ്ക്രിപ്ഷൻ ലഭിക്കാനും സഹായിക്കും.
സ്ഥിരമായും കൃത്യമായ ഇടവേളകളിലും വീഡിയോ അപ്ലോഡ് ചെയ്യുന്നത് കൂടുതൽ സബ്സ്ക്രൈബർമാരെ ലഭിക്കാൻ സഹായിക്കും. ആഴ്ചയിൽ 2–3 വീഡിയോകളെങ്കിലും അപ്‌ലോഡ് ചെയ്യുക.
ദിവസവും 1–2 Shorts പോസ്റ്റ് ചെയ്യുന്നതും കൂടുതൽ സബ്സ്ക്രൈബർമാരെ വർധിപ്പിക്കും. നിങ്ങളുടെ ലോങ് വീഡിയോയുടെ ഏറ്റവും മികച്ച ഭാഗം ഷോർട്ടാക്കി അപ്ലോഡ് ചെയ്യുക. ഇതിൽ ഫുൾ വീഡിയോയും ടാഗ് ചെയ്ത് നൽകുന്നത് നല്ലതാണ്.
ശരിയായ കീവേർഡ്സ് കൊടുക്കുന്നതും യൂട്യൂബ് വ്യൂസ് വർധിപ്പിക്കും. ഇതിനായി ശരിയായ കീവേർഡ്സ്,, ഹാഷ് ടാഗുകൾ, ടാഗുകൾ ഇവ നൽകുക.
വീഡിയോകളുടെ ടൈറ്റിൽ ആകർഷകമാക്കാനും ക്വാളിറ്റി ഫോട്ടോകൾക്കും കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കാനാകും. കുറച്ച് വാക്കുകൾ മാത്രം ഉപയോഗിച്ച് ഫോട്ടോ തയ്യാറാക്കുക. ക്ലിക്ക് ബെയിറ്റ് അല്ലാത്ത ഹെഡ്ലൈനുകൾ ഉപയോഗിക്കാനും ശ്രദ്ധിക്കുക. ട്രെൻഡിംഗ് വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതും ഗുണം ചെയ്യും. മറ്റുള്ളവരുടെ വീഡിയോകൾ പകർത്താതെ, കോപ്പിറൈറ്റുള്ള മ്യൂസിക് ഉപയോഗിക്കാതെയും വീഡിയോകൾ അപ്ലോഡ് ചെയ്യാം.