ഗാലക്സി M30 സെയിൽ ആരംഭിച്ചു ;5 ശതമാനം ഡിസ്‌കൗണ്ടിൽ വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ
Surveyസാംസങ്ങിന്റെ 5000mAhന്റെ ബാറ്ററി ലൈഫിൽ പുറത്തിറക്കിയിരിക്കുന്ന സാംസങ്ങ് ഗാലക്സി M30 എന്ന മോഡലുകളുടെ സെയിൽ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ആരംഭിച്ചിരിക്കുന്നു .കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മിഡ് റേഞ്ച് സ്മാർട്ട് ഫോൺ കൂടിയാണ് .കൂടാതെ ഗാലക്സി M20 സീരിയസുകളും സെയിലിനു എത്തിയിട്ടുണ്ട് . 5 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കാം .HDFC കാർഡുകൾ ഉപയോഗിച്ച് ഇപ്പോൾ വാങ്ങിക്കുന്നവർക്കാണ് 5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കിൽ ലഭിക്കുന്നത് .
6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് . ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് എത്തിയിരിക്കുന്നത് .
Exynos 7904 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .സാംസങ്ങ് ഗാലക്സി M20 മോഡലുകൾക്ക് നൽകിയിരിക്കുന്ന ഒരേ പ്രോസസറുകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Pie ൽ തന്നെയാണ് ഈ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .13 + 5 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
കൂടാതെ 5000Mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങ് ഗാലക്സി M20 മോഡലുകൾക്ക് 13 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ക്യാമറകളാണ് നൽകിയിരുന്നത് .എന്നാൽ M30 മോഡലുകൾക്ക് ഒരു 5 മെഗാപിക്സൽ കൂടി ലഭിക്കുന്നുണ്ട് .കൂടാതെ M20 മോഡലുകൾക്ക് 8 മെഗാപിക്സലിന്റെ സെൽഫി ആയിരുന്നു എങ്കിൽ ഇവിടെ 16 മെഗാപിക്സലിന്റെ ക്യാമറകൾ ലഭിക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 14990 രൂപമുതൽ 17990 രൂപവരെയാണ് .
Experienced Social Media And Content Marketing Specialist View Full Profile
