ട്രിപ്പിൾ ക്യാമറയിൽ സാംസങ്ങ് ഗാലക്സി M30 ,14990 രൂപമുതൽ
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ സെയിൽ എത്തുന്നതാണ്
Surveyസാംസങ്ങിന്റെ M10 കൂടാതെ M20 എന്നി മോഡലുകൾക്ക് ശേഷം പുറത്തിറങ്ങുന്ന മറ്റൊരു മോഡലാണ് M30 സ്മാർട്ട് ഫോണുകൾ .ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫും കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകളും ആണ് .5000mAh ന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ന് പുറത്തിറങ്ങുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുകയാണ് .M20 മോഡലുകളെക്കാൾ ഈ സ്മാർട്ട് ഫോണുകൾക്ക് കൂടുതലായി നൽകിയിരിക്കുന്നത് ക്യാമറയിലും ബാറ്ററിയിലും ഉള്ള വെത്യാസം മാത്രമാണ് .രണ്ടു വേരിയന്റുകളാണ് പുറത്തിറങ്ങിയിരിക്കുന്നത് .4ജിബിയുടെ റാം വേരിയന്റുകൾക്ക് 14990 രൂപയും കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 17990രൂപയും ആണ് വില വരുന്നത് .മാർച്ച് 7 നു ഇത് ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
ഫോണുകളുടെ സവിശേഷതകളിൽ ബാറ്ററി ലൈഫും എടുത്തുപറയേണ്ടതാണ് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് എത്തിയിരിക്കുന്നത് . Exynos 7904 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .സാംസങ്ങ് ഗാലക്സി M20 മോഡലുകൾക്ക് നൽകിയിരിക്കുന്ന ഒരേ പ്രോസസറുകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Pie ൽ തന്നെയാണ് ഈ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .13 + 5 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 5000Mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങ് ഗാലക്സി M20 മോഡലുകൾക്ക് 13 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ക്യാമറകളാണ് നൽകിയിരുന്നത് .എന്നാൽ M30 മോഡലുകൾക്ക് ഒരു 5 മെഗാപിക്സൽ കൂടി ലഭിക്കുന്നുണ്ട് .കൂടാതെ M20 മോഡലുകൾക്ക് 8 മെഗാപിക്സലിന്റെ സെൽഫി ആയിരുന്നു എങ്കിൽ ഇവിടെ 16 മെഗാപിക്സലിന്റെ ക്യാമറകൾ ലഭിക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 14990 രൂപമുതൽ 17990 രൂപവരെയാണ്
Experienced Social Media And Content Marketing Specialist View Full Profile
