ഇന്ത്യയിലെ ബജറ്റ് സ്മാർട്ട് ഫോൺ വിപണിയിലേക്ക് സാംസങ്ങിന്റെ പുതിയൊരു കിടിലോസ്കി മോഡൽ എത്തി. കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്കായാണ് Samsung Galaxy M17e 5G അവതരിപ്പിച്ചത്. ഇപ്പോൾ ലോഞ്ച് ചെയ്ത സാംസങ് സ്മാർട്ട് ഫോണിന് ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിക്കൂർ ഓഫർ വിൽപ്പനയുമുണ്ട്.
ഈ സാംസങ് ഗാലക്സി എം സീരീസിലെ ഫോണിലും ‘666 റൂൾ’ ലഭിക്കുന്നു. 6 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും, 6 വലിയ ആൻഡ്രോയിഡ് ഒഎസ് അപ്ഗ്രേഡും, 6000mAh ബാറ്ററിയുമുള്ള ഫോണാണിത്. ക്യാമറയിലെ കരുത്തും കണ്ണഞ്ചിപ്പിക്കുന്ന ഡിസ്പ്ലേയും തളരാത്ത കൂറ്റൻ ബാറ്ററിയുമുള്ളതിനാൽ ഈ സെഗ്‌മെന്റിലെ രാജാവാകും ഈ സാംസങ് ഫോൺ. പ്രത്യേകതകളും ഓഫർ സെയിലും ഉൾപ്പെടെയുള്ള Galaxy M17e 5ജിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം.
Also Read: വിവോയുടെ പടക്കുതിര! 7200mAh പവറും IP69+ ഈടുമുള്ള Vivo T5x 5G ഇതാ വരുന്നു
26 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കുന്ന കൂറ്റൻ ബാറ്ററിയിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ഇയർഫോണുകൾക്ക് 3.5mm ഓഡിയോ ജാക്ക് ഉൾപ്പെടെ ഇതിലുണ്ട്. 5ജി സപ്പോർട്ടുള്ള സാംസങ് ഫോൺ വേണ്ടവർക്ക് 12000 രൂപയിലും താഴെ വാങ്ങാവുന്ന മോഡലിന്റെ ഡിസ്പ്ലേ, പ്രോസസർ പോലുള്ള ഫീച്ചറുകൾ വിശദീകരിക്കാം.
വൈബ് വയലറ്റ്, ബ്ലിറ്റ്സ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകൾ ഇവയ്ക്കുണ്ട്. 4ജിബി + 128ജിബി സ്റ്റോറേജുള്ള പുതിയ സാംസങ് ഫോണിന് 12,999 രൂപയാണ് വില.
ആമസോൺ, സാംസങ്.കോം, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലൂടെയാണ് വിൽപ്പന. ഓൺലൈൻ സ്റ്റോറുകളിലും ഇത് ലഭ്യമാകും. ഇന്ന് (മാർച്ച് 17) ഉച്ചയ്ക്ക് 12 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ആദ്യ സെയിൽ.
1250 രൂപയുടെ കിഴിവ് സാംസങ് ഗാലക്സി M17e 5ജിയ്ക്ക് ലഭിക്കുന്നു. 11,749 രൂപയ്ക്ക് ഈ രണ്ട് മണിക്കൂറിൽ സ്മാർട്ട് ഫോൺ ലഭ്യമാകും.