സാംസങ്ങിന്റെ ഗാലക്സി J4 പ്ലസ് & ഗാലക്സി J6 പ്ലസ് വിപണിയിൽ

Updated on 26-Sep-2018
HIGHLIGHTS

സാംസങ്ങിന്റെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോൺ

 

സാംസങ്ങിന്റെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു .സാംസങ്ങിന്റെ ഗാലക്സി J4 പ്ലസ് & ഗാലക്സി J6 പ്ലസ് എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .രണ്ടു സ്മാർട്ട് ഫോണുകളും 15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

സാംസങ്ങ് ഗാലക്സി ജെ 6 പ്ലസ് 

6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .720 x 1480 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .Qualcomm Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇതിനുണ്ട് .13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .3,300 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 15,990 രൂപയാണ് വില .

സാംസങ്ങ് ഗാലക്സി ജെ 4 പ്ലസ് 

6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .720 x 1480 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .Qualcomm Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇതിനുണ്ട് .13 മെഗാപിക്സലിന്റെ  പിൻ ക്യാമറകളും കൂടാതെ 
 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 2  ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .3,300 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 10,990 രൂപയാണ് വില .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :