Price Drop: 5000 രൂപ വിലക്കിഴിവിൽ 45W SUPERVOOC ചാർജിങ്ങുള്ള Realme 5G Phone വാങ്ങാം| TECH NEWS

Updated on 27-May-2024
HIGHLIGHTS

17,000 രൂപ വിലയുള്ള സ്മാർട്ഫോൺ ഇപ്പോൾ ലാഭത്തിൽ വാങ്ങാം

Realme NARZO 70X 5G-യ്ക്ക് 31% വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്

6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ

ഏറ്റവും പുതിയ Realme 5G Phone വിലക്കിഴിവിൽ വാങ്ങാൻ സുവർണാവസരം. റിയൽമിയുടെ അടുത്തിടെ പുറത്തിറങ്ങിയ ലോ ബജറ്റ് ഫോണിനാണ് ഓഫർ പ്രഖ്യാപിച്ചത്. 17,000 രൂപ വിലയുള്ള സ്മാർട്ഫോൺ ഇപ്പോൾ ലാഭത്തിൽ വാങ്ങാം. Realme NARZO 70X 5G-യ്ക്കാണ് ഓഫർ.

Realme 5G Phone വിലക്കിഴിവിൽ

സാധാരണ പഴയ ഫോണുകൾക്ക് മിക്കപ്പോഴും ഓഫർ വരാറുണ്ട്. എന്നാൽ വിപണിയിലെ പുതിയ താരങ്ങൾക്ക് വിലക്കിഴിവ് ലഭിക്കുന്നത് അപൂർവ്വമാണ്. Realme NARZO 70X 5G-യ്ക്ക് 31% വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫോണിന്റെ ഓഫറിനെ കുറിച്ചും പ്രധാന സവിശേഷതകളെ കുറിച്ചും അറിയാം.

Realme 5G Phone വിലക്കിഴിവിൽ

Realme 5G Phone സ്പെസിഫിക്കേഷൻ

IPS LCD ഡിസ്പ്ലേയുള്ള 6.72 ഇഞ്ച് സ്ക്രീനാണ് ഫോണിലുള്ളത്. 120Hz റീഫ്രെഷ് റേറ്റും 800 nits ബ്രൈറ്റ്നെസ്സും ഈ ഫോണിനുണ്ട്. റിയൽമി യുഐ 5.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14-ൽ ഫോൺ പ്രവർത്തിക്കുന്നു. മീഡിയാടെക് ഡൈമൻസിറ്റി 6100+ ആണ് ഇതിലെ പ്രോസസർ.

ഡ്യുവൽ ക്യാമറ സെറ്റപ്പാണ് റിയൽമി NARZO 70X ഫോണിലുള്ളത്. പിൻക്യാമറയിലെ മെയിൻ ക്യാമറ 50MPയാണ്. 2 മെഗാപിക്സലാണ് ഫോണിന്റെ സെക്കൻഡറി ക്യാമറ. സെൽഫി, വീഡിയോ കോളുകൾക്കായി 8MP-യുടെ ഫ്രെണ്ട് ക്യാമറയുമുണ്ട്.

45W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ 5000mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. Wi-Fi, GPS, Bluetooth v5.20 കണക്റ്റിവിറ്റി ഫീച്ചറുകൾ ഇതിലുണ്ട്. ഈ റിയൽമി ഫോൺ USB Type-C ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.

റിയൽമി നാർസോ 70X ഓഫർ ഇങ്ങനെ…

ആമസോണിൽ ലിമിറ്റഡ് ടൈം ഓഫറിൽ ഫോൺ വിൽക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ പുറത്തിറങ്ങിയ സ്മാർട്ഫോണാണിത്. ആമസോണിൽ 6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ ലഭിക്കുന്നത്.

5000 രൂപയുടെ വിലക്കിഴിവാണ് ഈ വേരിയന്റിന് നൽകിയിട്ടുള്ളത്. 12,499 രൂപയ്ക്കാണ് 6GB+128GB റിയൽമി ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോൺ പർച്ചേസിനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.

Read More: New Feature: ഇനി ആരുടെ ഔദാര്യവും വേണ്ട, കടം google pay തരും!

അതേ സമയം ഫ്ലിപ്കാർട്ടിൽ 4GB+128GB ഫോണാണ് ഈ വിലയിൽ ലഭിക്കുന്നത്. 4ജിബി വേരിയന്റിന് ആമസോൺ ഈടാക്കുന്നത് 11,999 രൂപ മാത്രമാണ്. 4GB റിയൽമി ഫോണിനുള്ള ആമസോൺ ലിങ്ക്.

കാനറ ബാങ്ക് ക്രെഡിറ്റ് കാർഡുള്ളവർക്ക് അധിക ആനുകൂല്യം സ്വന്തമാക്കാം. 500 രൂപയുടെ കിഴിവാണ് ഇങ്ങനെ ലഭിക്കുന്ന ബാങ്ക് ഓഫർ.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :