Samsung Galaxy F55 5G: 50MP സെൽഫി ക്യാമറയുമായി വരുന്ന പുതിയ Galaxy ഫോൺ ചില്ലറക്കാരനല്ല! TECH NEWS

Updated on 24-May-2024
HIGHLIGHTS

Samsung Galaxy F55 5G മെയ് 27ന് ഇന്ത്യയിൽ എത്തും

ഇപ്പോഴിതാ Samsung Galaxy F55 വിലയെ കുറിച്ച് വിവരങ്ങൾ വന്നുതുടങ്ങി

24,999 രൂപ മുതൽ സാംസങ് ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്

Samsung Galaxy F55 5G അടുത്ത വാരമെത്തും. ഇന്ത്യയിൽ ആദ്യമായി ലെതർ ബാക്ക് ഫിനിഷുള്ള സ്മാർട്ട്‌ഫോൺ സാംസങ് അവതരിപ്പിക്കുകയാണ്. 24,999 രൂപ മുതൽ സാംസങ് ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. മെയ് 27ന് ഇന്ത്യയിൽ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഇപ്പോഴിതാ Samsung Galaxy F55 വിലയെ കുറിച്ച് വിവരങ്ങൾ വന്നുതുടങ്ങി. ഫോൺ പുറത്തിറങ്ങുന്നതിന് മുമ്പ് അതിന്റെ സ്പെസിഫിക്കേഷനുമായി ബന്ധപ്പെട്ട് വിവരങ്ങൾ ചോർന്നു. മുമ്പ് മെയ് 17ന് ലോഞ്ച് ചെയ്യാനായിരുന്നു കമ്പനി നിശ്ചയിച്ചത്. എന്നാൽ ചില പ്രശ്നങ്ങൾ കാരണം മെയ് 27-ലേക്ക് മാറ്റി വച്ചു.

Samsung Galaxy F55

Samsung Galaxy F55 സ്പെസിഫിക്കേഷൻ

ഫോണിന്റെ സ്പെസിഫിക്കേഷനെ കുറിച്ച് ഏതാനും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. 6.7 ഇഞ്ച് സൂപ്പർ അമോലെഡ് + ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന് FHD+ സ്‌ക്രീൻ റെസല്യൂഷൻ വരുന്നു. 85.7% സ്‌ക്രീൻ-ടു-ബോഡി റേഷ്യൂ ലഭിക്കുന്നു. 120Hz റീഫ്രെഷ് റേറ്റും 1000nits പീക്ക് ബ്രൈറ്റ്നെസ്സും ഇതിനുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 1 പ്രോസസറാണ് സാംസങ് ഫോണിലുള്ളത്. 5000mAh ആണ് സാംസങ് ഗാലക്സി എഫ്55-ന്റെ ബാറ്ററി. 45W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. 4 വർഷത്തെ OS അപ്ഡേറ്റ് ഫോണിന് നൽകിയേക്കും. 5 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും പ്രതീക്ഷിക്കാം.

Read More: 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം, 150W SUPER VOOC ചാർജിങ്ങുള്ള Realme GT 6T ഇതാ| TECH NEWS

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുളള ഫോണിന്റെ മെയിൻ ക്യാമറ 50MPയാണ്. ഇത് OIS സപ്പോർട്ടുള്ള ക്യാമറയാണ്. മറ്റ് രണ്ട് ക്യാമറകളിൽ 8MP + 2MP സെൻസർ ഉൾപ്പെടുത്തിയേക്കും. സെൽഫി പ്രേമികൾക്ക് ഗാലക്സി ഒരുക്കുന്നത് വമ്പൻ സർപ്രൈസാണ്. 50MP ഫ്രണ്ട് ക്യാമറയാണ് സാംസങ് ഈ ഫോണിൽ ഉൾപ്പെടുത്തുക. നൈറ്റ് ഷോട്ടുകൾക്കും വളരെ മികച്ച പെർഫോമൻസ് തരും. സൂപ്പർ എച്ച്ഡിആർ വീഡിയോ റെക്കോഡിങ്ങും ഗാലക്സി F55-ൽ പ്രതീക്ഷിക്കാം.

Samsung Galaxy F55 5G വില

ഫോണിന്റെ ബേസിക് മോഡൽ 24,999 രൂപ വിലയുള്ളതായിരിക്കും. എങ്കിലും 20,000 രൂപ മുതൽ 29,999 രൂപയ്ക്ക് ഇടയിലായിരിക്കും വിലയാകുക. 8ജിബി, 128ജിബി സ്റ്റോറേജ് ഫോണിന്റെ വിലയായിരിക്കും ഇത്. എന്നാൽ F55-ന്റെ വില സംബന്ധിച്ച് ഇതുവരെ കമ്പനി വ്യക്തത നൽകിയിട്ടില്ല. ഫ്ലിപ്കാർട്ടിലും മറ്റും ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിൽ 2X,999 എന്നാണ് വില കൊടുത്തിട്ടുള്ളത്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :