സാംസങ്ങ് ഗാലക്സി J4 പ്ലസ് & J6 പ്ലസ് ആമസോണിൽ എത്തി ,10990 രൂപ മുതൽ

സാംസങ്ങ് ഗാലക്സി J4 പ്ലസ് & J6 പ്ലസ് ആമസോണിൽ എത്തി ,10990 രൂപ മുതൽ
HIGHLIGHTS

സാംസങ്ങിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ എത്തി

സാംസങ്ങിന്റെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു .സാംസങ്ങിന്റെ ഗാലക്സി J4 പ്ലസ് & ഗാലക്സി J6 പ്ലസ് എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .രണ്ടു സ്മാർട്ട് ഫോണുകളും 15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തിയിരിക്കുന്നു .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

സാംസങ്ങ് ഗാലക്സി ജെ 6 പ്ലസ് 

6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .720 x 1480 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .Qualcomm Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇതിനുണ്ട് .13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .3,300 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 15,990 രൂപയാണ് വില .

സാംസങ്ങ് ഗാലക്സി ജെ 4 പ്ലസ് 

6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .720 x 1480 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .Qualcomm Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇതിനുണ്ട് .13 മെഗാപിക്സലിന്റെ  പിൻ ക്യാമറകളും കൂടാതെ 
 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 2  ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .3,300 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 10,990 രൂപയാണ് വില .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo