സാംസങ്ങ് ഇതാ 7000mah ബാറ്ററിയിൽ ഗാലക്സി F62 പുറത്തിറക്കി ;വില ?

സാംസങ്ങ് ഇതാ 7000mah ബാറ്ററിയിൽ ഗാലക്സി F62 പുറത്തിറക്കി ;വില ?
HIGHLIGHTS

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു

SAMSUNG GALAXY F62 എന്ന സ്മാർട്ട് ഫോണുകളാണ് എത്തിയിരിക്കുന്നത്

7,000MAH ന്റെ ബാറ്ററി ലൈഫിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത്

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു .സാംസങ്ങിന്റെ ഗാലക്സി എഫ് 62 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .7000mah ന്റെ ബാറ്ററി ലൈഫിലാണ് സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫെബ്രുവരി 22 നു വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം 

സാംസങ്ങിന്റെ ഗാലക്സി എഫ് 62 സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.7 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Exynos 9825 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ സാംസങ്ങിന്റെ ഗാലക്സി എഫ് 62 സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച്  512GB വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ലേസർ ഗ്രീൻ ,ബ്ലൂ കൂടാതെ ഗ്രീൻ എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

സാംസങ്ങിന്റെ ഗാലക്സി എഫ് 62 സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 12 മെഗാപിക്സൽ + 5 മെഗാപിക്സൽ + 5 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറ സവിശേഷതകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .7000mah ന്റെ(supports 25W fast charging ) ബാറ്ററി ലൈഫിലാണ് സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 23,999 രൂപയാണ് വിലവരുന്നത് .കൂടാതെ 8ജിബിയുടെ റാം ,128ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 25,999 രൂപയും ആണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫെബ്രുവരി 22 നു വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo