6000mAh ബാറ്ററിയുള്ള Vivo Y400 5G ഫ്ലിപ്കാർട്ടിൽ അത്യുഗ്രൻ ഓഫറിൽ!

6000mAh ബാറ്ററിയുള്ള Vivo Y400 5G ഫ്ലിപ്കാർട്ടിൽ അത്യുഗ്രൻ ഓഫറിൽ!

Vivo Y400 5G വാങ്ങാൻ പ്ലാനുള്ളവർക്ക് കാത്തിരുന്ന ഓഫർ ഒടുവിലെത്തി! 6000mAh ശേഷിയുള്ള വലിയ ബാറ്ററിയും ആകർഷകമായ ഡിസൈനും 5G കണക്റ്റിവിറ്റിയും ലഭിക്കുന്ന സ്മാർട്ട് ഫോണാണിത്. ജൂലൈ 4 ന് ആരംഭിച്ച ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിലാണ് ഓഫർ. വിവോ വൈ400 5ജിയുടെ നേരിട്ടുള്ള ഇളവിന് പുറമെ മികച്ച ബാങ്ക് ഓഫറും ഇഎംഐ ഓഫറും ലഭ്യമാണ്. ദീർഘനേരം ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്നവർക്കും സ്മാർട്ട് ഫോൺ അനുയോജ്യമാണ്. ഈ വിവോ വൈ400 5ജി ഫോണിന്റെ പ്രത്യേകതകളും ഇപ്പോഴത്തെ ഓഫറും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo Y400 5G Price Discount Flipkart

സ്മാർട്ട് ഫോണുകൾക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിൽ വമ്പിച്ച ഇളവ് പ്രഖ്യാപിച്ചിരിക്കുന്നു. ഇക്കൂട്ടത്തിൽ വിവോ വൈ400 5ജി ഫോണിനും ഇളവ് ലഭ്യമാണ്. 60,999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. ലോഞ്ച് വിലയിൽ നിന്നും പകുതി വിലയ്ക്ക് വിവോ വൈ400 ഗോട്ട് സെയിലിൽ വാങ്ങിക്കാം.

ഫ്ലിപ്കാർട്ടിൽ 31,999 രൂപയ്ക്ക് സ്മാർട്ട് ഫോൺ ലഭ്യമാകും. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 2075 രൂപയുടെ ഇളവും നേടാം. ഇങ്ങനെ വിവോ വൈ400 5ജി നിങ്ങൾക്ക് 29000 രൂപ റേഞ്ചിൽ സ്വന്തമാക്കാം. 22550 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഡീലും സ്മാർട്ട് ഫോണിന് ലഭ്യമാണ്. 12 മാസത്തേക്കുള്ള നോ കോസ്റ്റ് ഇഎംഐ ഓഫറും വിവോ വൈ400 5ജിയ്ക്ക് ലഭിക്കും. 2667 രൂപ നിരക്കിൽ 12 മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐയിൽ സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാം. പേൾ വൈറ്റ്, ഡൈനാമിക് ഗ്രീൻ നിറങ്ങളിലുള്ള ഫോണുകൾക്കാണ് ഓഫർ.

Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?

വിവോ വൈ400 5ജി സവിശേഷതകൾ

വിവോ വൈ400 5ജി സ്മാർട്ട്‌ഫോണിൽ 6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റും 1800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും സപ്പോർട്ട് ചെയ്യുന്നു. ഇതിൽ ക്വാൽകോമിൽ നിന്നുള്ള സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ് ഉപയോഗിച്ചിരിക്കുന്നു. 6,000mAh ബാറ്ററിയും 90W ഫാസ്റ്റ് വയർഡ് ചാർജിംഗും വിവോ വൈ400 5ജി ഫോണിനുണ്ട്. ബൈപാസ് ചാർജിംഗും സ്മാർട്ട് ഫോൺ സപ്പോർട്ട് ചെയ്യുന്നു.

വിവോ വൈ400 5ജിയിൽ രണ്ട് ക്യാമറകളാണുള്ളത്. ഇതിൽ 50MP സോണി IMX852 പ്രൈമറി ക്യാമറയും 2MP സെക്കൻഡറി ക്യാമറയും ഫോണിനുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും 32MP സെൻസറുണ്ട്. IP68, IP69 റേറ്റിംഗുള്ള ഫോണിൽ അണ്ടർവാട്ടർ ഫോട്ടോഗ്രാഫി ഫീച്ചറുമുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile