വീണ്ടും ഞെട്ടിച്ചു സാംസങ്ങ് ;ഇതാ സാംസങ്ങ് ഗാലക്സി F02s പുറത്തിറക്കി

വീണ്ടും ഞെട്ടിച്ചു സാംസങ്ങ് ;ഇതാ സാംസങ്ങ് ഗാലക്സി  F02s പുറത്തിറക്കി
HIGHLIGHTS

സാംസങ്ങ് ഗാലക്സി എഫ് 02 സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ നാളെ ആരംഭിക്കുന്നതാണ്

ഈ സ്മാർട്ട് ഫോണുകൾക്ക് 5,000mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത്

വില നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ മോഡലുകൾക്ക് 8999 രൂപയാണ് വില

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .സാംസങ്ങിന്റെ ഗാലക്സി F02s എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളും അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി ലൈഫും തന്നെയാണ് .5000mah ബാറ്ററിയിലാണ്  ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Samsung Galaxy F02s പ്രധാന സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ Hd പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപ്പോലെ തന്നെ Corning Gorilla 3 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾQualcomm Snapdragon 450 ലാണ് പ്രവർത്തനം നടക്കുന്നത്.അതുപോലെ തന്നെ Samsung Galaxy F02s സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് പ്രവർത്തിക്കുന്നത്  .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 3 ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയിരുന്നു .കൂടാതെ microSD കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ട്രിപ്പിൾ  പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .13  മെഗാപിക്സൽ മെയിൻ ക്യാമറകൾ + 2 മെഗാപിക്സൽ മാക്രോ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് 

അതുപോലെ തന്നെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 5,000mAhന്റെ  ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 8999 രൂപയും കൂടാതെ 4 ,64  ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 9999 രൂപയും ആണ് വില വരുന്നത് .ഏപ്രിൽ 9നു ആദ്യ സെയിൽ ആരംഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo