4 ക്യാമറയിൽ പുറത്തിറങ്ങുന്ന സാംസങ്ങ് ഗാലക്സി A9 ഇന്ന് എത്തുന്നു
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം
Survey
വൺപ്ലസ് 6T സ്മാർട്ട് ഫോണുകളെ വെല്ലാൻ സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ 4 പിൻ ക്യാമറകൾ തന്നെയാണ് .അതുപോലെ തന്നെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .ഇതിന്റെ വിപണിയിലെ വിലവരുന്നത് 39000 രൂപയാണ് .പുറത്തിറങ്ങിയതിന് ശേഷം ഓൺലൈൻ ഷോപ്പുകളിൽ ആദ്യം എത്തുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഉടൻ വാങ്ങിക്കാവുന്നതാണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .
സാംസങ്ങിന്റെ ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയിരിക്കുന്ന ഗാലക്സി A9 എന്ന സ്മാർട്ട് ഫോണുകൾ നവംബർ 20നു ഇന്ത്യൻ വിപണിയിൽ എത്തുന്നു .6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080*2220 റെസലൂഷൻ ഈ മോഡലുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,അതുപോലെതന്നെ 512 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ അകത്തുള്ള സവിശേഷതകൾ .
octa-core (4×2.2GHz + 4×1.8GHz) പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 Oreo യും ഇതിനുണ്ട് .ക്യാമറകൾ തന്നെയാണ് ഈ മോഡലുകളിൽ എടുത്തുപറയേണ്ടത് .4 പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .24+10+8+5 പിൻ ക്യാമറകളാണ് ഉള്ളത് .കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .183.00 ഗ്രാം ഭാരമാണ് സാംസങ്ങ് ഗാലക്സി A9 സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .ഫിംഗർ പ്രിന്റ് സെൻസർ കൂടാതെ ഫേസ്അൺലോക്ക് എന്നി ഓപ്‌ഷനുകളും ഇതിനുണ്ട് .
3800mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സാംസങ്ങിൽ നിന്നും ഉടൻ തന്നെ 5 ക്യാമറയിൽ പുറത്തിറങ്ങുന്ന മറ്റു സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നതാണ് .സാംസങ്ങ് ഗാലക്സി A9 മോഡലുകളുടെ വിലവരുന്നത് 39000 രൂപയാണ് .നിലവിൽ ഇതേ റെയിഞ്ചിൽ വാങ്ങിക്കാവുന്ന വൺ പ്ലസ് 6T പോലെയുള്ള മോഡലുകൾക്ക് സാംസങ്ങ് ഗാലക്സി A9 ഒരു എതിരാളി തന്നെയാണ് .
Experienced Social Media And Content Marketing Specialist View Full Profile
