Flipkart Freedom Sale: 5000 mAh ബാറ്ററിയും Snapdragon കരുത്തുമുള്ള Samsung 5G ഫോൺ ഇപ്പോൾ വെറും 25,000 രൂപയ്ക്ക്!
സ്മാർട്ട്‌ഫോൺ പ്രേമികൾ കാത്തിരുന്ന Flipkart Freedom Sale ആരംഭിച്ചു. സാംസങ്ങിന്റെ ജനപ്രിയ 5G മോഡലായ Samsung Galaxy A36 5G ഗംഭീര വിലക്കിഴിവിൽ വാങ്ങാം. ശക്തമായ പെർഫോമൻസും മികച്ച ബാറ്ററി ലൈഫും ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്കാർട്ടിലെ സെയിൽ ഓഫർ പ്രയോജനപ്പെടുത്താം. മികച്ചൊരു സാംസങ് 5G ഫോൺ ബഡ്ജറ്റ് വിലയിൽ വാങ്ങാൻ പ്ലാനുള്ളവർക്ക് സാംസങ് ഗാലക്സി എ36 5ജി വാങ്ങിക്കാം. കരുത്തുറ്റ Snapdragon പ്രോസസറും, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന 5000 mAh ബാറ്ററിയുമാണ് ഫോണിന്റെ ഹൈലൈറ്റ്. സാധാരണയായി സാംസങ്ങിൽ നിന്ന് പ്രതീക്ഷിക്കാവുന്ന മികച്ച ക്യാമറയും ഈ ഫോണിലുണ്ട്. സാംസങ് എ36 5ജിയുടെ സവിശേഷത, ഇപ്പോഴത്തെ ഓഫർ എന്നിവ അറിയാം.
SurveySamsung Galaxy A36 5G Price Offer Flipkart
8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള സ്മാർട്ട് ഫോണിനാണ് കിഴിവ്. 28,998 രൂപയ്ക്കാണ് സാംസങ് ഗാലക്സി എ36 5ജി ആമസോണിൽ വിൽക്കുന്നത്. എന്നാൽ സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ 26999 രൂപയ്ക്ക് വാങ്ങിക്കാം.
ഫ്ലിപ്കാർട്ട് ആക്സിസ്, ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡുകളിലൂടെ ബാങ്ക് കിഴിവ് ലഭിക്കും. ഇങ്ങനെ സാംസങ് സ്മാർട്ട് ഫോൺ 1825 രൂപയുടെ ഇളവ് വാങ്ങിക്കാം. സാംസങ് എ36 5ജി ഫോൺ ഫ്ലിപ്കാർട്ട് ഫ്രീഡം സെയിലിലൂടെ 25000 രൂപയ്ക്ക് ലഭ്യമാകും.
20625 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. നിങ്ങൾക്ക് വേണമെങ്കിൽ 12 മാസത്തേക്കുള്ള ഇഎംഐ ഡീൽ ലഭ്യമാണ്. ഇങ്ങനെ 2250 രൂപയ്ക്ക് സാംസങ് ഗാലക്സി എ36ജി വാങ്ങിക്കാനാകും.
Also Read: Flipkart Freedom Day Sale വരുന്നു; ഐഫോൺ 17 പ്രോ മാക്സ് ഉൾപ്പെടെ വൻ ഓഫറുകൾ!
സാംസങ് ഗാലക്സി എ36 5ജി ഫീച്ചറുകൾ
4nm Snapdragon പ്രോസസർ, 5000 mAh ബാറ്ററി, 5G കണക്റ്റിവിറ്റി ചേർന്ന സ്മാർട്ട് ഫോണാണിത്. സാംസങ് ഗാലക്സി എ36 5ജിയുടെ ഓരോ സവിശേഷതകളും അറിയാം.
- ഡിസ്‌പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് sAMOLED ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി A36 5ജിയിൽ കൊടുത്തിട്ടുള്ളത്. സുരക്ഷയ്ക്കായി ഇതിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 7+ പ്രൊട്ടക്ഷനുമുണ്ട്.
- ക്യാമറ: മൂന്ന് ക്യാമറകളാണ് സാംസങ് എ36 5ജിയിലുള്ളത്. ഇതിൽ 50MP OIS പ്രൈമറി ക്യാമറ, 8MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 5MP മാക്രോ ലെൻസ് ചേർന്ന ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. സ്മാർട്ട് ഫോണിന് മുൻവശത്ത് 12MP ക്യാമറയുണ്ട്.
- പ്രൊസസർ: ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 6 Gen 3 SoC പ്രോസസറാണ് ഫോണിലുള്ളത്. ഈ സാംസങ് സ്മാർട്ട് ഫോണിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാനും സാധിക്കും.
- OS: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 കസ്റ്റം സ്കിന്നിലാണ് ഇത് പ്രവർത്തിക്കുന്നത്. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും കമ്പനി ഓഫർ ചെയ്യുന്നു.
- ബാറ്ററി: 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എ36 5ജിയിലുള്ളത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
