അസൂസിന്റെ കൊമ്പൻ ;18ജിബി റാംമ്മിൽ അസൂസ് ഫോണുകൾ പുറത്തിറക്കി

അസൂസിന്റെ കൊമ്പൻ ;18ജിബി റാംമ്മിൽ അസൂസ് ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

അസൂസിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

Asus ROG 5 ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

അസൂസിന്റെ പുതിയ മൂന്ന് സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .അസൂസിന്റെ  ROG Phone 5 , ROG Phone 5 പ്രൊ കൂടാതെ  ROG Phone 5 അൾട്ടിമേറ്റ് എന്നി ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .പെർഫോമൻസിനു മുൻഗണന നൽകിക്കൊണ്ടാണ് ഈ മൂന്നു സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .49,999 രൂപയാണ് ഇതിന്റെ വിപണിയിലെ ആരംഭ വില വരുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

അസൂസിന്റെ ROG 5 ഫോണുകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ FHD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .2,448 x 1,080 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .144Hz ഹൈ റിഫ്രഷ് റേറ്റ് തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് . 2.84GHz Snapdragon 888 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 6,000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .49999 രൂപ മുതലാണ്  ഇതിന്റെ വില ആരംഭിക്കുന്നത് .

Asus has announced the ROG Phone 5, ROG Phone 5 Pro and ROG Phone 5 Ultimate as the successors to the ROG Phone 3

എന്നാൽ അസൂസിന്റെ ROG 5 പ്രൊ കൂടാതെ അസൂസിന്റെ ROG 5 അൾട്ടിമേറ്റ് എന്നി ഫോണുകൾക്ക് 6.78 ഇഞ്ചിന്റെ ഡിസ്പ്ലേ തന്നെയാണ് നൽകിയിരിക്കുന്നത് .2,448 x 1,080 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .144Hz ഹൈ റിഫ്രഷ് റേറ്റ് തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .പ്രോസ്സസറുകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും പ്രധാന ആകർഷണം .Snapdragon 888 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്.

ഈ സ്മാർട്ട് ഫോണുകൾ എല്ലാം തന്നെ 5ജി സപ്പോർട്ടോടുകൂടിയാണ് എത്തിയിരിക്കുന്നത് .അസൂസിന്റെ ROG 5 പ്രൊ സ്മാർട്ട് ഫോണുകൾ 16 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അസൂസിന്റെ ROG 5 അൾട്ടിമേറ്റ് എന്ന സ്മാർട്ട് ഫോണുകൾ 18 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ അസൂസിന്റെ ROG 5 പ്രൊ  16 ജിബി റാം ഫോണുകൾക്ക് Rs 69,999 രൂപയും അസൂസിന്റെ ROG 5 അൾട്ടിമേറ്റ് 18 ജിബി റാം വേരിയന്റുകൾക്ക് 79,999 രൂപയും ആണ് വില വരുന്നത് .ഏപ്രിൽ 15 നു ആദ്യ സെയിൽ ആരംഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo