Diwali Mega Deal: 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള REDMI 5G ആമസോണിൽ വൻ ഓഫറിൽ!
Amazon ദീപാവലി മെഗാ ഡീലിലൂടെ പ്രീമിയം സ്മാർട്ട്ഫോൺ വിലക്കുറവിൽ പർച്ചേസ് ചെയ്താലോ! 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള Redmi Turbo 5 5G ഇപ്പോൾ അവിശ്വസനീയമായ ഓഫറിൽ ആമസോണിൽ നിന്ന് വാങ്ങാം. 7540 mAh പവർഫുൾ ബാറ്ററിയും 50MP Sony OIS ക്യാമറയുമുള്ള റെഡ്മി ടർബോ 5 സ്മാർട്ട് ഫോണാണിത്. ഫോണിന്റെ ലോഞ്ച് വിലയിൽ നിന്നും നേരിട്ടുള്ള 14000 രൂപയുടെ കിഴിവിന് പുറമെ ആകർഷകമായ ബാങ്ക് ഇളവും കൂപ്പൺ ഡിസ്കൗണ്ടും ഫോണിന് ലഭ്യമാണ്. മികച്ച ക്യാമറയും വേഗതയേറിയ പ്രോസസറുമുള്ള പ്രീമിയം 5ജി സ്മാർട്ട് ഫോണാണിത്. ആമസോണിലെ ഈ പരിമിതകാല ഓഫറിനെ കുറിച്ചും റെഡ്മി ടർബോ 5 5ജിയുടെ സവിശേഷതകളെ കുറിച്ചും അറിയാം.
Redmi Turbo 5 5G: ആമസോണിലെ ഓഫർ
8GB RAM + 256GB സ്റ്റോറേജിലുള്ള റെഡ്മി ടർബോ 5 ഫോണിനാണ് കിഴിവ്. ഇതിന് 54999 രൂപയാണ് റീട്ടെയിൽ വില. ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റ് നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതും ഇതേ വിലയിലാണ്.
അതേ സമയം ആമസോൺ ഇന്ത്യയിൽ ഫോണിന്റെ വില 40,999 ആണ്. എന്നുവച്ചാൽ ഫോണിന് 14000 രൂപയുടെ നേരിട്ടുള്ള ഡിസ്കൗണ്ട് ആമസോൺ തരുന്നു.
കൂപ്പൺ ഡിസ്കൗണ്ട്: ആമസോണിലെ ദീപാവലി ഓഫറിന്റെ ഭാഗമായി 2,000 രൂപയുടെ അധിക കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാണ്. ഇങ്ങനെ സ്മാർട്ട് ഫോണിന്റെ വില 38,999 ആയി കുറയും.
ബാങ്ക് ഓഫർ: HDFC, Axis ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പേയ്മെന്റിൽ വീണ്ടും കിഴിവ് ലഭിക്കുന്നു. ഇങ്ങനെ 1250 രൂപയുടെ അധിക ഇളവ് സ്വന്തമാക്കാം. ഇങ്ങനെ കാർഡ് പേയ്മെന്റ് ചെയ്താൽ റെഡ്മി 5ജി ഫോൺ 37000 രൂപ റേഞ്ചിൽ വാങ്ങിക്കാനാകും. ഇത് ആമസോണിന്റെ പരിമിതകാല ഓഫറായതിനാൽ സ്റ്റോക്ക് വിറ്റഴിക്കുന്നതിന് അനുസരിച്ച് ഓഫറിലും വ്യത്യാസം വന്നേക്കാം.
(ശ്രദ്ധിക്കേണ്ടത്, റെഡ്മി ടർബോ 5 5ജിയുടെ 8ജിബി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ വില 37,999 രൂപയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സ്മാർട്ട് ഫോണിന്റെ വില ഉയർത്തിയിരുന്നു.)
റെഡ്മി ടർബോ 5 5ജിയുടെ പ്രത്യേകതകൾ
- ഡിസ്പ്ലേ: റെഡ്മി ടർബോ 5 സ്മാർട്ട് ഫോണിന് 6.59 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേയാണുള്ളത്. ഇതിന് സ്മൂത്ത് സ്ക്രോളിങ് നൽകുന്നതിനായി 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ലഭിക്കുന്നു. 3500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഈ റെഡ്മി 5ജിയിലുണ്ട്.
- ക്യാമറ: ഫോട്ടോഗ്രാഫിക്കായി OIS സപ്പോർട്ടുള്ള 50MP സോണി IMX882 പ്രൈമറി ക്യാമറയാണ് ഈ റെഡ്മി 5ജിയിലുള്ളത്. ഇതിൽ 8MP അൾട്രാ വൈഡ് ലെൻസും, 20MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. മികച്ച സൂമിനും വിശദമായ പോർട്രെയ്റ്റുകൾക്കുമായി ഉപയോഗിക്കാവുന്ന ടെലിഫോട്ടോ ലെൻസ് ഫോണിലില്ല എന്നതും ശ്രദ്ധിക്കുക.
- പ്രൊസസർ: മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്സെറ്റാണ് റെഡ്മി ടർബോ 5 മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. 12GB വരെ റാമും 256GB സ്റ്റോറേജും സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. ദീർഘനേരം ഗെയിമുകൾ കളിക്കുമ്പോഴും മികച്ച പ്രകടനം നിലനിർത്തുന്നതിനായി, വലിയൊരു വേപ്പർ കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്.
- ബാറ്ററി: ഫോണിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത 7,540mAh കൂറ്റൻ ബാറ്ററിയാണ്. ശരിക്കും ഒരു റെഡ്മി ഫോണിൽ കാണുന്നതിൽ വച്ച് ഏറ്റവും വമ്പൻ ബാറ്ററിയാണിത്. റെഡ്മി ടർബോ 5 5ജി 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
- ഡ്യൂറബിലിറ്റി: IP66, IP68, IP69 റേറ്റിങ്ങുള്ള സ്മാർട്ട് ഫോണാണിത്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.