അതിശയിപ്പിക്കുന്ന വില ;ഇതാ ഷവോമി റെഡ്മി 9T ഫോണുകൾ പുറത്തിറക്കി

Updated on 11-Jan-2021
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു

XIAOMI REDMI NOTE 9T കൂടാതെ REDMI 9T എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

ഷവോമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .XIAOMI REDMI NOTE 9T കൂടാതെ  REDMI 9T എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ എത്തിയിരിക്കുന്നത് .സ്റ്റൈലിഷ് ഡിസൈൻ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണങ്ങളിൽ എടുത്തുപറയേണ്ടത് .അതോടൊപ്പം തന്നെ ഷവോമി Mi 360-degree ഹോം സെക്ച്യുരിറ്റി ക്യാമറ 2K പ്രോയും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .

XIAOMI REDMI NOTE 9T-പ്രധാന സവിശേഷതകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകായനാണെങ്കിൽ 6.53 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു നിറങ്ങളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ബ്ലാക്ക് കൂടാതെ പർപ്പിൾ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. 199ഗ്രാം ഭാരമാണ് ഇതിനുള്ളത് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ MediaTek Dimensity 800U ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 10ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയിരുന്നു .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

48 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 2 മെഗാപിക്സൽ മാക്രോ ക്യാമറകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിങ്ങനെയാണ് ഇതിനുള്ളത് .കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5,000mAhന്റെ ബാറ്ററി ലൈഫ് (supports 18W fast charging out-of-the-box ) ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഇതിന്റെ വില ആരംഭിക്കുന്നത് Euro 229 മുതലാണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 20000 രൂപയ്ക്ക് അടുത്തുവരും .

XIAOMI REDMI 9T-പ്രധാന സവിശേഷതകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകായനാണെങ്കിൽ 6.53 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4 നിറങ്ങളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .Gray, Blue, Orange കൂടാതെ Greenഎന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. കൂടാതെ Gorilla Glass 3 സംരക്ഷണവും ഇതിനു ലഭിക്കുന്നതാണ് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Qualcomm Snapdragon 662  ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 10ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത്.ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ൬ ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങിയിരുന്നു .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

6,000mAhന്റെ ബാറ്ററി ലൈഫ് (supports 18W fast charging out-of-the-box ) ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഇതിന്റെ വില ആരംഭിക്കുന്നത് Euro 159  മുതലാണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 15000 രൂപയ്ക്ക് അടുത്തുവരും .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :