ഷവോമി റെഡ്മി നോട്ട് 7 ഇന്ന് വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും
Surveyഷവോമിയുടെ കഴിഞ്ഞ ദിവസ്സം പുറത്തിറക്കിയ രണ്ടു സ്മാർട്ട് ഫോണുകളായിരുന്നു ഷവോമിയുടെ റെഡ്മി നോട്ട് 7 കൂടാതെ ഷവോമി റെഡ്മി നോട്ട് 7 പ്രൊ എന്നി മോഡലുകൾ .ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് 48 മെഗാപിക്സലിന്റെ ക്യാമറയിലാണ് .എന്നാൽ നോട്ട് 7 മോഡലുകൾക്ക് 48 മെഗാപിക്സൽ നല്കിയിട്ടില്ല.ഇപ്പോൾ ഷവോമിയുടെ റെഡ്മി നോട്ട് 7 മോഡലുകൾ ആദ്യ സെയിലിനു നാളെ എത്തുന്നു .ഇന്ന് ഉച്ചയ്ക്ക് 12മണിയ്ക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ ഷവോമിയുടെ സ്വന്തം Mi.com വഴിയും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മാർച്ച് 13നു ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ മോഡലുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .
നേരത്തെ കമ്പനി പറഞ്ഞിരുന്നത് 48 മെഗാപിക്സലിന്റെ ക്യാമറയിൽ തന്നെയാണ് ഇന്ത്യൻ വിപണിയിലും പുറത്തിറക്കുന്നത് എന്നാണ് .എന്നാൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്ന മോഡലുകളിൽ 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഷവോമിയുടെ ഒഫീഷ്യൽ സൈറ്റിൽ നിന്നും ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകൾ വഴിയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
കൂടാതെ Qualcomm Snapdragon 660പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാം വേരിയന്റുകൾക്ക് 9999 രൂപയും കൂടാതെ 4ജിബിയുടെ റാം വേരിയന്റുകൾക്ക് 11999 രൂപയും ആണ് വില വരുന്നത് .മാർച്ച് 6 നു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ഓഫറുകളും ഈ മോഡലുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
